ജുബൈൽ സിറ്റി കെഎംസിസി സെമിനാർ സംഘടിപ്പിച്ചു
ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ജുബൈൽ സിറ്റി കെഎംസിസി മുന്നേറ്റം 2K24 പരിപാടി സംഘടിപ്പിച്ചു. “മതേതര ഇന്ത്യ, മാറ്റത്തിന്റെ ഇന്ത്യ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ജുബൈൽ സമൂഹത്തിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മത സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കുടുംബിനികളെയും ഉൾകൊള്ളിച്ചു നടന്ന സെമിനാർ കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി ഉദ്‌ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പിൽ ഫാസിസവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും അടിയ്ക്കടിയുള്ള വിലക്കയറ്റവും വർഗ്ഗീയ കലാപങ്ങളും ഇന്ത്യാ രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുകയാണെന്നു പരിപാടിയിൽ പങ്കെടുത്ത ഒഐസിസി പ്രതിനിധികളായ അഷ്‌റഫ് മൂവാറ്റുപുഴ, നൂഹ് പാപ്പിനിശ്ശേരി, ശിഹാബ് കായംകുളം, റിയാസ്, ജുബൈൽ സമസ്ത ഇസ്‌ലാമിക് സെന്റർ പ്രതിനിധികളായ സുലൈമാൻ ഖാസിമി, മനാഫ് മാത്തോട്ടം, മലയാളി സമാജം പ്രതിനിധി തോമസ് മാമൂടൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു .
കരുനാഗപ്പള്ളി MLA മഹേഷ്, SYS സ്റ്റേറ്റ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർ നാട്ടിൽ നിന്നും ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. കെഎംസിസി സഊദി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കെസ് പുരം മോഡറേറ്റർ ആയിരുന്നു. കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ അഭിമാന പദ്ധതിയായ സാമൂഹ്യ സുരക്ഷാ പദ്ധതി 2024 ജുബൈൽ ഏരിയയിൽ നിന്നും ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത് എ കെ എം നൗഷാദ് തിരുവനന്തപുരത്തിന് സോഷ്യൽ സെക്യൂരിറ്റി എക്സലൻസ് അവാർഡ് ആദരം കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ശരീഫ് ആലുവ കൈമാറി.
സിറ്റി കമ്മിറ്റിയുടെ മറ്റ് കോർഡിനേറ്റർമാരായ സുബൈർ ചാലിശ്ശേരി, മുജീബ് കോഡൂർ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം അബൂബക്കർ എച്ച്എംടി നടത്തി. ജുബൈലിലെ ഹോട്ടൽ വ്യവസായ രംഗത്തു തൻറെ വ്യക്തിമുദ്ര പതിപ്പിച്ച റോയൽ മലബാർ റെസ്റ്ററന്റ് ഉടമ നിസാമിനെ ബിസിനസ്സ് എക്സലൻസ് അവാർഡ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ സലാം പഞ്ചാര നൽകി ആദരിച്ചു. കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടും നിലവിൽ തേഞ്ഞിപ്പാലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടിയായ ജാഫർ തേഞ്ഞിപ്പലത്തിനെ സെൻട്രൽ കമ്മിറ്റി ചെയർമാൻ AKM നൗഷാദ് പൊന്നാടയണിയിച്ചു ആദരിച്ചു.
സെമിനാറിനോടാനുബന്ധിച്ച് നടന്ന ജസീർ കണ്ണൂരിന്റെ ഇശൽ സന്ധ്യ ശ്രദ്ധേയമായി. കെഎംസിസി പ്രതിനിധികളായ ലത്തീഫ് ഒട്ടുമ്മൽ, ജമാൽ കോയപള്ളിൽ, സിറാജ് ചെമ്മാട്, അബ്ദുൽ നാസർ ടൊയോട്ട, ജംഷീർ, ശിഹാബ് ചെമ്പൻ, ജാഫർ താനൂർ, കരീം ചുനങ്ങാട്, അബ്ദുസമദ് കണ്ണൂർ, ജുനൈദ് തിരുവനന്തപുരം, വനിതാ വിഭാഗത്തിൽ നിന്ന് നാജിറ ഷംസുദ്ദീൻ, ലൈലാ ശരീഫ് , ഖദീജാ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. മുജീബ് കോഡൂർ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."