HOME
DETAILS

റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചു

  
backup
March 07 2024 | 04:03 AM

ration-mustering-has-been-stopped

റേഷന്‍ മസ്റ്ററിങ് നിര്‍ത്തിവച്ചു

തിരുവനന്തപുരം: റേഷന്‍ വിതരണം തുടര്‍ച്ചയായി തടസ്സപ്പെട്ട സാഹചര്യത്തില്‍ മുന്‍ഗണന കാര്‍ഡുടമകളുടെ ആധാര്‍ മസ്റ്ററിങ് (ഇകെ.വൈ.സി അപ്‌ഡേഷന്‍) മാര്‍ച്ച് 10 വരെ നിര്‍ത്തിവച്ചു. ഇതിന് മുമ്പ് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് മസ്റ്ററിങ് സുഗമമാക്കുകയാണ് ലക്ഷ്യം.

മസ്റ്ററിങ്ങിനായി മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ക്ക് സമീപം പൊതുയിടങ്ങളില്‍ സൗകര്യമൊരുക്കും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെയാണ് പരിഗണിക്കുന്നതെന്ന് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല.

ഭക്ഷ്യധാന്യ വിതരണത്തിനൊപ്പം മസ്റ്ററിങ് കൂടി റേഷന്‍ കടകളില്‍ നടന്നതോടെ ഇപോസ് മെഷീന്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് എന്‍.ഐ.സി, ഐ.ടി മിഷന്‍, ബി.എസ്.എന്‍.എല്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. ഈ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് മസ്റ്ററിങ് പത്തുവരെ നിര്‍ത്തിയത്.

കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ആവശ്യത്തെതുടര്‍ന്നാണ് മുന്‍ഗണന കാര്‍ഡുകളുടെ മസ്റ്ററിങ് ആരംഭിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ 13,92,423 പേരുടെ മസ്റ്ററിങ് പൂര്‍ത്തീകരിച്ചതായി മന്ത്രി പറഞ്ഞു. ഒരേസമയം മസ്റ്ററിങ്ങും റേഷന്‍ വിതരണവും നടത്തേണ്ടിവന്നത് രണ്ട് ജോലിയും ഭാഗികമായി തടസ്സപ്പെടാന്‍ ഇടയാക്കി. ഈ സാഹചര്യത്തിലാണ് ഫെബ്രുവരിയിലെ റേഷന്‍ വിതരണം ഒരു ദിവസം നീട്ടി നല്‍കേണ്ടി വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  25 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  32 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  43 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago