HOME
DETAILS

പത്താം ക്ലാസ്, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; മാര്‍ച്ച് 15 വരെ അവസരം

  
backup
March 07 2024 | 04:03 AM

application-invited-for-class-10th-and-higher-secondary-equivalency-courses

പത്താം ക്ലാസ്, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; മാര്‍ച്ച് 15 വരെ അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം തരം/ ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. .

പത്താം തരം
പത്താംതരം തുല്യതാ കോഴ്‌സ് പാസാകുന്നവര്‍ക്ക് എസ്.എസ്.എല്‍ സി പാസാകുന്നവരെ പോലെ ഉന്നത പഠനത്തിനും പ്രൊമോഷനും, പി. എസ് സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാം തരം തുല്യത / ഏഴാം ക്ലാസ് പാസായ 17 വയസ്സ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുപരീക്ഷാ ബോര്‍ഡുമാണ്.

ഹയര്‍ സെക്കണ്ടറി
പത്താംതരം / പത്താം ക്ലാസ് പാസായ 22 വയസ്സ് പൂര്‍ത്തിയായവര്‍ക്കും പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവര്‍ക്കും ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്കും ഹയര്‍ സെക്കണ്ടറി കോഴ്‌സിന് (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലേക്ക് ) അപേക്ഷിക്കാം. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സിന് സമാനമായ വിഷയങ്ങള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അപേക്ഷ ഫീസ്

  • പത്താംതരം തുല്യതയ്ക്ക് അപേക്ഷാഫീസും കോഴ്‌സ് ഫീ സുമുള്‍പ്പെടെ 1950 രൂപയാണ് അടക്കേണ്ടത്.
  • ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് അപേക്ഷാഫീസും രജിസ്‌ട്രേഷന്‍ ഫീസും കോഴ്‌സ് ഫീസുമുള്‍പ്പെടെ 2600 രൂപയും അടയ്ക്കണം.

എസ് സ്/എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല. അവര്‍ക്ക് പത്താംതരത്തിന് 100 രൂപയും ഹയര്‍ സെക്കന്‍ഡറിക്ക് 300 രൂപയും അടച്ചാല്‍ മതിയാകും. 40 ശതമാനത്തില്‍ കൂടുതല്‍ അംഗവൈകല്യമുള്ളവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്കും കോഴ്‌സ് ഫീസ് അടയ്‌ക്കേണ്ടതില്ല.

സ്‌കോളര്‍ഷിപ്പ്
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപാ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യതയ്ക്ക് 1250 രൂപാ വീതവും പഠനകാലയളവില്‍ ലഭിക്കും.

വിശദ വിവരങ്ങള്‍ക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍/ വികസന വിദ്യാകേന്ദ്രങ്ങളെയോ സമീപിക്കേണ്ടതാണെന്ന് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. 2024 മാര്‍ച്ച് 15 വരെ ഫൈനില്ലാതെ അപേക്ഷിക്കാം. കൂടാതെ സാക്ഷരതാ മിഷന്‍ നടത്തുന്ന സാക്ഷരതാ കോഴ്‌സ്, നാലാം തരം തുല്യതാ കോഴ്‌സ്, ഏഴാം തരം തുല്യതാ കോഴ്‌സ് എന്നീ കോഴ്‌സുകളിലേക്കും ഇക്കാലയളവില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  13 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago