മകള്‍ പോയാല്‍ പോകുന്നതല്ല, ലീഡറുടെ പാരമ്പര്യം; ഇന്ന് മുതല്‍ അവര്‍ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരില്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
മകള്‍ പോയാല്‍ പോകുന്നതല്ല, ലീഡറുടെ പാരമ്പര്യം; ഇന്ന് മുതല്‍ അവര്‍ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരില്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കരുണാകരന്‍ ഒരിക്കലും മതേതര പാരമ്പര്യത്തിന് കോട്ടമുണ്ടാക്കിയില്ല. പത്മജ വീണത് ചാണകക്കുഴിയില്‍. പത്മജയുടെ പേരില്‍ ഒരു വോട്ട് പോലും ബിജെപിക്ക് കിട്ടില്ല. കരുണാകരന്റെ പാരമ്പര്യം ഇനി പത്മജ ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അവരെ തെരുവില്‍ തടയുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു.
ലീഡറുടെ ഏറ്റവും വലിയ മൂല്യം അദ്ദേഹത്തിന്റെ മതേതരത്വമാണ് . ആ മൂല്യത്തെയാണ് പദ്മജ കൊല്ലാന്‍ ശ്രമിച്ചത് .മുന്‍പൊരിക്കല്‍ പദ്മജ പറഞ്ഞത് അവര്‍ 'തന്തയ്ക്കു പിറന്ന മകള്‍ എന്നാണ് ' . എന്നാല്‍ ഇന്ന് അവര്‍ ആ പിതാവിന്റെ ഏറ്റവും വലിയ മൂല്യമായ മതേതരത്വത്തെ തള്ളി പറഞ്ഞപ്പോള്‍ , ഇന്ന് മുതല്‍ അവര്‍ അറിയപ്പെടുക 'തന്തയെ കൊന്ന സന്തതി' എന്ന പേരിലാകുമെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ട്ടി പരിഗണിച്ചില്ല എന്ന് പറയുന്ന പദ്മജക്കു 2004 ല്‍ , 1989 മുതല്‍ കോണ്‍ഗ്രസ്സ് തുടര്‍ച്ചയായി ജയിച്ചിരുന്ന മുകുന്ദപുരം പാര്‍ലിമന്റ് സീറ്റ് നല്‍കി. അവര്‍ പരാജയപ്പെട്ടത് ആരുടെ കുഴപ്പം കൊണ്ടാണ് .
1991 മുതല്‍ കോണ്‍ഗ്രസ്സ് ജയിച്ചു കൊണ്ടിരുന്ന തൃശൂര്‍ നിയമസഭാ സീറ്റ് 2016 ലും , 2021 ലും കൊടുത്തപ്പോഴും അവര്‍ ജയിച്ചില്ല .
ഇതിനു ഇടയില്‍ KPCC നിര്‍വാഹക സമിതി അംഗം ആക്കി , KPCC ജനറല്‍ സെക്രെട്ടറിയാക്കി , ഒരു മാസം മുന്‍പ് രാഷ്ട്രീയ കാര്യ സമിതിയഗമാക്കി . അപ്പോള്‍ പരിഗണന കിട്ടാഞ്ഞിട്ടല്ല , BJP സാധാരണ ആളുകളെ കൊണ്ട് പോകുന്ന അതേ മാര്‍ഗ്ഗത്തിലൂടെ തന്നെയാണ് പോയതെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."