കുടവയര്‍ കുറയ്ക്കാന്‍ ചിയ വിത്ത്; ഇങ്ങനെ ചെയ്താല്‍ മതി
കുടവയര്‍ കുറയ്ക്കാന്‍ ചിയ വിത്ത്; ഇങ്ങനെ ചെയ്താല്‍ മതി
ആരോഗ്യകരമായ ശരീരം ആഗ്രഹിക്കാത്ത ആരും കാണില്ല. വ്യായാമവും കഠിനമായ ഡയറ്റുമെല്ലാം ശരീരഭാരം കുറയ്ക്കുമെങ്കിലും ജീവിതശൈലിയും തിരക്കുപിടിച്ച ജീവിതരീതിയുമാവുമ്പോള് അതിനുവേണ്ട ശ്രമം പലരും ഉപേക്ഷിക്കാറാണ് പതിവ്. എന്നാല്‍ ഭക്ഷണത്തിലെ ചെറിയ മാറ്റങ്ങളിലൂടെ നിങ്ങളാഗ്രഹിക്കുന്ന ശരീരം സ്വന്തമാക്കാന്‍ സാധിച്ചാലോ.. ഒന്നു പരീക്ഷിച്ചു നോക്കും അല്ലെ…
എന്നാല്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചിയ വിത്തുകള്‍. കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, അയേണ്‍ മറ്റ് ആന്റി ഓകിസിഡന്റുകള്‍ തുടങ്ങിയവ ധാരാളമടങ്ങിയ ഈ കുഞ്ഞന്‍ വിത്ത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
അമിതമായ വണ്ണം നിയന്ത്രിക്കുവാന്‍ സഹായിക്കുക മാത്രമല്ല ചിയാ സീഡ് ചെയ്യുന്നത്. ശരീരത്തിന്റെ വീക്കം കുറയ്ക്കുവാനും ഇതിലടങ്ങിയിരിക്കുന്ന ഫൈബറുകള്‍ മല്ല ദഹനം നടക്കാനും മലബന്ധം മാറ്റാനും സഹായിക്കും. ചര്‍മ്മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്നവയാണ് ചിയാ സീഡ്.
ചിയ വിത്തുകള്‍ക്ക് വിശപ്പ് തടയാന്‍ കഴിയും, കാരണം അവ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും..
തയ്യാറാക്കുന്ന വിധം:
ആദ്യം വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ ചേര്‍ക്കുക. നേരെത്തെ കുതിര്‍ത്തുവെച്ചതാണെങ്കിലും നല്ലതാണ്. ഇനി ഇതിലേയ്ക്ക് ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ക്കണം. ഇതെന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."