ഇന്നുവന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം
ഇന്നുവന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം
കേരളത്തിലെ വിവിധ ജില്ലകളിലായി മാര്‍ച്ച് മാസത്തില്‍ അപേക്ഷിക്കാവുന്ന താല്‍ക്കാലിക സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍. പി.എസ്.സി പരീക്ഷയില്ലാതെ നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേന നിയമനങ്ങള്‍ നടക്കും.
ഓപ്പറേഷന്‍ തിയേറ്റര്‍ മെക്കാനിക്
മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസ വേതനാടിസ്ഥാനതില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ മെക്കാനിക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത
ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി, ഗവ. മെഡിക്കല്‍ കോളജില്‍/ 200 ബെഡുള്ള ആശുപത്രികളില്‍ നിന്നും തിയേറ്റര്‍ ടെക്‌നീഷ്യന്‍/ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍/ ഓപ്പറേഷന്‍ തിയേറ്റര്‍ മെക്കാനിക്ക് തസ്തികയില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള 45 വയസ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം മാര്‍ച്ച് 12ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി ഓഫീസ് സമയങ്ങളില്‍ ലഭിക്കും. ഫോണ്‍: 0483 2762 037.
ഡെലിവെറി ബോയ്
കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷന്‍ (മത്സ്യഫെഡ്) ന്റെ തിരുവനന്തപുരം ജില്ലയിലെ ആനയറ ബേസ് സ്റ്റേഷനിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ളതും, സ്വന്തമായി ഇരുചക്രവാഹനവും ലൈസന്‍സുള്ളതും 18നും 36നും മധ്യേ പ്രായമുള്ളതുമായ രണ്ട് ഡെലിവറി ബോയ്‌സ് നെ നിയമിക്കുന്നു. മാര്‍ച്ച് 11ന് രാവിലെ 10ന് തിരുവനന്തപുരം, ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷനില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. താത്പര്യമുള്ളവര്‍ വയസ്, ജാതി, ഡ്രൈവിംഗ് ലൈസന്‍സ്, വാഹനത്തിന്റെ ഓണര്‍ഷിപ്പ് തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.
പ്ലംബര്‍
വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലെ താത്കാലിക ഒഴിവിലേക്ക് പ്ലമര്‍ കം ഇലക്ട്രിഷ്യന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍അംഗീകൃത ഇലക്ട്രിഷ്യന്‍പ്ലമര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. മാര്‍ച്ച് 15 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍, ഓയൂര്‍ പി ഒ – 691510 വിലാസത്തില്‍ അപേക്ഷിക്കാം.ഫോണ്‍ 0474 2467167.
ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ അപ്രന്റീസ്
തൃപ്പൂണിത്തുറ ഗവ ആയൂര്‍വേദ കോളേജ് ആശുപത്രി ലാബില്‍ ഡിഎംഎല്‍ടി കോഴ്‌സ് പാസായ ഉദ്യോഗാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് വേതന രഹിത അപ്രന്റീസ് ആയി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന വ്യവസ്ഥയില്‍ നിയമനം നടത്തുന്നു .
യോഗ്യത : പ്രായം 35 വയസ്സില്‍ താഴെ ആയിരിക്കണം, ഡിഎംഎല്‍ടി ( സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് ). താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 20 ബുധനാഴ്ച ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ നേരിട്ട് ഹാജരാകണം. എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489, 0484 2776043 എന്ന നമ്പറിലോ, ആശുപതി ഓഫീസില്‍ നിന്നും നേരിട്ടോ അറിയുവാന്‍ സാധിക്കുന്നതാണ്.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ഓഫീസിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഫോര്‍ പിഎംഎംവിവൈ വര്‍ക്ക്‌സ് തസ്തികയിലേക്ക് കരാര്‍ നിയമം നടത്തുന്നു.
യോഗ്യത
ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി 18 – 40 വയസ്. ഡാറ്റാ മാനേജ്‌മെന്റ്, ഡോക്യുമെന്റേഷന്‍, വെബ് ബെയ്‌സ്ഡ് റിപ്പോര്‍ട്ടിങ് തുടങ്ങിയവയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തില്‍ മാര്‍ച്ച് 18ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487 2361500.
എറണാകുളത്തും, തൃശൂരും കോ-ഓര്‍ഡിനേറ്റര്‍
മത്സ്യബന്ധന ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മത്സ്യത്തൊഴിലാളി ക്ഷേമനിധ ബോര്‍ഡ് എറണാകുളം ജില്ലയിലും, തൃശ്ശൂര്‍ ജില്ലയിലും കോ ഓഡിനേറ്റര്‍മാരെ താല്ക്കാലികമായി നിയമിക്കുന്നു. ഒരു മാസത്തേക്കാണ് നിയമനം.
പ്രതിമാസം വേതനം 15000/രൂപ പരമാവധിയാത്രബ 5000/രൂപയുമാണ്. +2/ പ്ലസ്ടു/ വി എച്ച് എസ് സി അടിസ്ഥാന യോഗ്യതയുള്ളവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവരുമാണ് അപേക്ഷിക്കേണ്ടത്. FISHING CRAFT, GEAR എന്നിവ വിഷയമായി വി എച്ച് എസ് സി / ഇതര കോഴ്‌സുകള്‍ പഠിച്ചവര്‍ക്കും, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന ജോലിയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും, മത്സ്യവകുപ്പിന്റെ മറൈന്‍ പദ്ധതിയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
എറണാകുളം ജില്ലയില്‍ മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 10.30 നും, തൃശ്ശൂര്‍ ജില്ലയില്‍ അന്നേ ദിവസം ഉച്ചക്ക് ശേഷം 2 നും അഭിമുഖം നടത്തുന്നതാണ്. വിദ്യാ ഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മത്സ്യത്തൊഴിലാളി കുടുംബം എന്ന് തെളിയിക്കുന്ന രേഖ എന്നിവയുമായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്, ഡോക്ടര്‍ സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം 18 എന്ന വിലാസത്തില്‍ എത്തിച്ചേരേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."