ഇങ്ങനെ ചെയ്താല്‍ പാമ്പ് വീടിനുള്ളില്‍ കയറില്ല
പലപ്പോഴും ടിവിയിലും പത്രത്തിലുമെല്ലാം നമ്മള്‍ കാണുകയും വായിക്കുകയും ചെയ്യുന്നതാണ് വീടിനുള്ളില്‍ പാമ്പു കയറി എന്നത്. പാമ്പിന്റെ കടിയേറ്റു ആശുപത്രിയിലാവുന്നതും മരിക്കുന്നതുമൊക്കെ കാണാം. പാമ്പ് വീടിനകത്ത് കയറുന്നത് അപകടം പിടിച്ച കാര്യം തന്നെയാണ്.
ചിലപ്പോള്‍ നമ്മള്‍ തന്നെ പാമ്പിനെ അടിച്ചു കൊല്ലും. അല്ലെങ്കില്‍ പാമ്പിനെ പിടിക്കുന്നവരെയോ ഫോറസ്റ്റുദ്യോഗസ്ഥരെയോ അറിയിക്കും.
വേസ്റ്റുകള്‍ കൂടിക്കിടക്കുന്നത്
ഒരു കാരണവശാലും വീടിനടുത്ത് വെയ്‌സ്റ്റ് കൂട്ടിയിടരുത്. പ്രത്യേകിച്ച് ഫുഡ് വേസ്റ്റ്.
അതു പോലെ വീടിനു ചുറ്റും നോക്കി പൊത്തുകളോ മാളങ്ങളോ ഉണ്ടെങ്കില്‍ അത് അടയ്ക്കുക.
ഓടുകളും മരങ്ങളുമൊക്കെ കൂട്ടിവച്ചിട്ടുണ്ടെങ്കില്‍ അതിനിടയില്‍ ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താന്‍ കഴിയില്ല.
ഈര്‍പ്പമുള്ള സ്ഥലങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം
അടുക്കളയും നമ്മുടെ ഓവിചാലുകളുമെല്ലാം വൃത്തിയായി സൂക്ഷിക്കുക.
അതുപോലെ വാഹനങ്ങള്‍ക്കുള്ളിലും പാമ്പുകള്‍ പതുങ്ങിയിരിക്കാറുണ്ട്. ഹെല്‍മറ്റുകള്‍ ഒക്കെ ശരിക്ക് നോക്കിവേണം തലയില്‍ വയ്ക്കാന്‍.
അതുപോലെ വീട്ടിനുള്ളില്‍ നമ്മളിടുന്ന ചവിട്ടിയും ശ്രദ്ധിക്കണം .ഇതിനിടയില്‍ പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നത് ശ്രദ്ധയില്‍ പെടില്ല. എപ്പോഴും ഇവയൊക്കെ എടുത്ത് കുടഞ്ഞിടണം. അതുപോലെ വീടിനോട് ചേര്‍ന്ന് പടര്‍ത്തുന്ന ചെടികള്‍ വഴിയും പാമ്പ് കയറാം.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ മണം അടിച്ചാല്‍ പാമ്പുകള്‍ വരില്ല. വീടിനു ചുറ്റും വെളുത്തുള്ളി ചതച്ച് വെള്ളത്തില്‍ കലക്കി തെളിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫോണിക് ആസിഡ് പാമ്പിന്റെ കണ്ണിന് പുകച്ചിലുണ്ടാക്കുന്നു. അപ്പോള്‍ പാമ്പ് ആ സ്ഥലത്തേയ്ക്ക് വരുകയില്ല.
ചെണ്ടുമല്ലിപ്പൂവ്, പനിക്കൂര്‍ക്ക, തുളസി
ഇതിനും വല്ലാത്തൊരു മണമാണ്. ഇതിന്റെ മണവും പാമ്പുകള്‍ക്ക് പിടിക്കില്ല. അതുകൊണ്ട് ചെണ്ടുമല്ലി ചെടി വീട്ടില്‍ നട്ടുവളര്‍ത്തുക.
തുളസിയുടെയും പനിക്കൂര്‍ക്കയുടെയും മണവും പാമ്പുകള്‍ക്ക് ഇഷ്ടമല്ല. ഇതിന്റെയൊക്കെ മണമടിച്ചാല്‍ പാമ്പുകള്‍ വരില്ല. അതിനാല്‍ ഇവയൊക്കെ വീട്ടില്‍ നട്ടുപിടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."