HOME
DETAILS

മുരളീധരന് വേണ്ടി ചുവരെഴുതി ടി.എന്‍ പ്രതാപന്‍

  
backup
March 08 2024 | 09:03 AM

tn-prathapan-painted-a-wall-for-k-muralidharan-in-thrissur

മുരളീധരന് വേണ്ടി ചുവരെഴുതി ടി.എന്‍ പ്രതാപന്‍

തൃശൂര്‍: കെ.മുരളീധരന് വേണ്ടി ചുവരെഴുതി ടി.എന്‍ പ്രതാപന്‍ എം.പി. മണ്ഡലത്തില്‍ കെ.മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായതിനു പിന്നാലെയാണ് ചുവരെഴുത്ത്. ടി.എന്‍ പ്രതാപന്റെ പേരിലുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ജില്ലാ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. 150ലധികം ഇടങ്ങളില്‍ ടി.എന്‍ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകള്‍ക്കുള്ള പ്രവര്‍ത്തനഫണ്ടും വിതരണം ചെയ്തിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം വീണ്ടും ചുവരെഴുതാനായിരുന്നു നിര്‍ദേശം.

തൃശൂരിലെ സ്ഥാനാര്‍ഥിത്വത്തില്‍ പാര്‍ട്ടി തീരുമാനം വന്നാല്‍ പ്രതികരിക്കാമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. പ്രതികരിക്കാത്തത് പ്രതിഷേധം കൊണ്ടല്ല. സ്ഥാനാര്‍ഥി മാറിയാലും വടകരയിലെ കണ്‍വെന്‍ഷന് മാറ്റമുണ്ടാകില്ലെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ കെ.മുരളീധരന്‍ നാളെ രാവിലെ തൃശൂരിലെത്തും. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തുന്ന മുരളീധരന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണമൊരുക്കും. മുരളീധരന്റെ വരവിനോടനുബന്ധിച്ച് റോഡ് ഷോ നടത്താനും ജില്ലാ നേതൃത്വം തീരുമാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago