ജുമുഅ നമസ്‌ക്കാരം നിര്‍വഹിച്ച വിശാസികളെ മര്‍ദിച്ചു; ഡല്‍ഹിയില്‍ പൊലിസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: പള്ളിയില്‍ സ്ഥലം തികയാതിരുന്നതിനാല്‍ റോഡരികില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കരിച്ചവരെ ബൂട്ടിട്ട് ചവിട്ടിയ ഡല്‍ഹി പൊലീസ് ഇന്‍സ്?പെക്ടറെ സര്‍വിസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പൊലീസുകാരന്റെ നടപടി വിവാദമായതോടെയാണ് അന്വേഷണ വിധേയമായി സസ്?പെന്‍ഡ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (നോര്‍ത്ത്) എം.കെ. മീണ അറിയിച്ചു.
വടക്കന്‍ ഡല്‍ഹിയിലെ ഇന്ദര്‍ലോക് മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം. നമസ്‌കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന പൊലീസുകാരന്‍ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. പിന്നാലെ, കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍, പൊലീസുകാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധവുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.
സംഭവം ലജ്ജാകരമാണെന്ന് ഡല്‍ഹി കോണ്‍ഗ്രസ് പറഞ്ഞു. ചവിട്ടുന്ന വിഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സോഷ്യല്‍മിഡിയ അക്കൗണ്ടില്‍ പങ്കുവെച്ചു. 'റോഡില്‍ നമസ്‌കരിക്കുന്ന വിശ്വാസികളെ ഡല്‍ഹി പൊലീസ് ചവിട്ടുന്നു. ഇതിലപ്പുറം എന്ത് നാണക്കേടാണുള്ളത്' കോണ്‍ഗ്രസ് ചോദിച്ചു.
नमाज़ पढ़ते हुए व्यक्ति को लात मारता हुआ ये @DelhiPolice का जवान शायद इंसानियत के बुनियादी उसूल नहीं समझता, ये कौन सी नफ़रत है जो इस जवान के दिल में भरी है, दिल्ली पुलिस से अनुरोध है कि इस जवान के खिलाफ़ उचित धाराओं में मुक़दमा दर्ज करिये और इसकी सेवा समाप्त करिये। pic.twitter.com/SjFygbQ5Ur
— Imran Pratapgarhi (@ShayarImran) March 8, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."