HOME
DETAILS

വായ്പാ പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളം-കേന്ദ്രം ചര്‍ച്ച പരാജയം

  
backup
March 08 2024 | 13:03 PM

keralas-talks-with-centre-over-raising-borrowing-limit-is-fail

കടമെടുപ്പ് പരിധിയില്‍ കേന്ദ്രവുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. വായ്പാ പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ആവര്‍ത്തിച്ചു. ചീഫ് സെക്രട്ടറി ഡോ. വി .വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് വായ്പാ പരിധി ഉയര്‍ത്തുന്നതില്‍ കേരളം ചര്‍ച്ചക്ക് എത്തിയത്. ഗുരുതര സാമ്പത്തിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് കേരളം ചര്‍ച്ച ആരംഭിച്ചത്. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചു 13,600 കോടിയായി വായ്പാ പരിധി പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന നിലപാടിലായിരുന്നു കേന്ദ്രം.

19,351 കോടി രൂപയുടെ അധിക വായ്പ അനുമതിയാണ് കേരളം ചോദിച്ചത്. കേന്ദ്രനിയമത്തിന്റെ ചട്ടക്കൂടില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉടനീളം കേന്ദ്രം പുലര്‍ത്തിയത് .സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്തു തല്‍ക്കാലത്തേക്ക് വായ്പാ പരിധി ഉയര്‍ത്തണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കോടതിയുടെ അന്തിമ വിധി എതിരായാല്‍ ഇപ്പോള്‍ അനുവദിക്കുന്ന തുക പിന്നീട് തിരികെ എടുക്കാമെന്നും ചീഫ് സെക്രട്ടറി മുന്നോട്ടു?വെച്ചു . ഈ വ്യവസ്ഥയിലും വഴങ്ങാന്‍ കേന്ദ്രം തയാറായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റ് സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ബില്‍, അദാനി, മണിപ്പൂര്‍... ചര്‍ച്ചക്ക് വിഷയങ്ങളേറെ 

National
  •  19 days ago
No Image

വോട്ടെണ്ണി തുടങ്ങി, വയനാട്, പാലക്കാട്.ചേലക്കര ആര്‍ക്കൊപ്പം?;മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും 'ഇന്‍ഡ്യ' തിളങ്ങുമോ? അറിയാന്‍ ഇനി മണിക്കൂറുകള്‍

Kerala
  •  19 days ago
No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago