വിശുദ്ധ റമദാനെ വരവേൽക്കാനൊരുങ്ങി സഊദി
റിയാദ്:വിശുദ്ധ റമദാനെ വരവേൽക്കാനോരുങ്ങിയിരിക്കുകയാണ് സഊദി. റമദാൻ വ്രതാരംഭത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. മക്കയിലും മദീനയിലും ഒരുക്കങ്ങൾ പൂർത്തിയായി. വിശ്വാസികളെ സ്വീകരിക്കാൻ മദീനയിലെ മസ്ജിദുന്നബവി മുന്നൊരുക്കം കഴിഞ്ഞ ദിവസം പൂർത്തിയായി. ഉംറ വിസകൾ ഇപ്പോഴും അനുവദിക്കുന്നുണ്ട്. റമദാൻ അടുക്കുമ്പോൾ ഉംറ വിസകളിൽ നിരവധി ആളുകൾ എത്തും. മക്കയിലും മദീനയിലും തിരക്ക് വർധിക്കാൻ സാധ്യത കൂടുതലാണ് അതിനാൽ ആണ് ആവശ്യമായ മുന്നെരുക്കങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മസ്ജിദുന്നബവിയിലെ ‘റൗദ’യിൽ പരവതാനികൾ മാറ്റി വിരിച്ചു. പള്ളിയിലെ മറ്റു ഭാഗങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പള്ളിയിലെ എല്ലാ സ്ഥലങ്ങളിലും അണുമുക്തമാക്കലും നടക്കുന്നു. റമദാനിലെ തിരക്ക് നിയന്ത്രിക്കാനും കാര്യങ്ങൾ ചെയ്യാനും വേണ്ടി നിരവധി പേർ അവിടെയുണ്ട്.റമദാനിലേക്കുള്ള പ്രത്യേക ഒരുക്കം അവലോകനം ചെയ്യാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയിലെ ജനറൽ അതോറിറ്റി ഫോർ കെയർ ശിൽപശാല നടത്തി സന്നദ്ധപ്രവർത്തകർ എത്തിയിട്ടുണ്ട്. 1,350 വനിതാ സന്നദ്ധ പ്രവർത്തകരെയാണ് ഇത്തവണ പരിശീലനം നൽകി ഒരുക്കിയിരിക്കുന്നത്.
തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്നതിന് വേണ്ടി വലിയ ഒരുക്കങ്ങൽ ആണ് നടത്തിയിരിക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നതിന് വേണ്ടി 85 ലക്ഷത്തിലധികം സംസം ബോട്ടിലുകളാണ് തയ്യാറാക്കിയിരിക്കുന്നത്.പള്ളിക്കുള്ളിൽ എല്ലായിടത്തും സംസം വെള്ളം ലഭ്യമാക്കാന്‍ ആവശ്യമായ ഒരുക്കങ്ങൾ ആണ് പൂർത്തിയാക്കിയിരിക്കുന്നത്. 18,000 കണ്ടെയ്നറുകള്‍ പള്ളിയുടെ വിവിധ സ്ഥാപനങ്ങളിൽ ഒരുക്കിയിരിക്കുന്നു. റമദാനിലാണ് ഏറ്റവുമധികം തീർഥാടകർ മക്കയിലും മദീനയിലും എത്തുന്നത്.
ഉംറക്ക് എത്തുന്ന മിക്ക തീർഥാടകരും മദീനയിലും എത്തും. റമദാൻ മാസത്തിൽ അളവിൽ കൂടുതൽ വിശ്വാസികൾ ആണ് എത്തുക. പ്രാർഥന നിർവഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും രണ്ട് ഹറമിലും വലിയ സൗകര്യങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ സുരക്ഷ ഒരുക്കാനുള്ള നടപടികൾ അധികൃതർ പൂർത്തിയാക്കി വരുകയാണ്. റമദാനിൽ മക്കയിലെ ശുചീകരണത്തിന് 13,000 തൊഴിലാളികളെയാണ് ഇപ്പോൾ നിയമിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് മക്ക മുൻസിപാലിറ്റിയാണ്. പുണ്യമാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടേയും എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുക.
Saudi Arabia prepares to welcome the holy month of Ramadan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."