ദുബൈയിലെ വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാന നികുതി ഏർപ്പെടുത്തുന്നു
ദുബൈ:ദുബൈ എമിറേറ്റിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകൾക്ക് വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച പുതിയ നിയമം ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പ്രഖ്യാപിച്ചു.
2024 മാർച്ച് 7-ന് രാത്രിയാണ് ദുബൈ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ദുബൈയിലെ സ്പെഷ്യൽ ഡവലപ്മെന്റ് സോണുകൾ, ഫ്രീ സോണുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾക്കും ഈ നിയമം ബാധകമാണ്.എന്നാൽ ഈ നിയമത്തിൽ നിന്ന് ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ (DIFC) പ്രവർത്തിക്കുന്നതിന് ലൈസൻസുള്ള വിദേശ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ വാർഷിക ടാക്സിൽ നിന്ന് ഈ നികുതി വിഹിതം ഒഴിവാക്കുന്നതാണ്.
Foreign banks in Dubai are taxed on an annual basis
റമദാനിൽ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡൻ്റ്
ദുബൈ:റമദാൻ ആരംഭിക്കുന്നതിന് മുന്നോടിയായി 735 തടവുകാരെ തിരുത്തൽ, ശിക്ഷാ സൗകര്യങ്ങളിൽ നിന്ന് മോചിപ്പിക്കാൻ പ്രസിഡന്റ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വ്യക്തിപരമായി കവർ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."