HOME
DETAILS

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റാവാം; ഡിഗ്രിക്കാര്‍ക്ക് അവസരം; മാര്‍ച്ച് 27നുള്ളില്‍ അപേക്ഷിക്കണം

  
backup
March 09 2024 | 07:03 AM

central-government-job-for-degree-aspirants

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റാവാം; ഡിഗ്രിക്കാര്‍ക്ക് അവസരം; മാര്‍ച്ച് 27നുള്ളില്‍ അപേക്ഷിക്കണം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ (ഇപിഎഫ്ഒ) പേഴ്‌സനല്‍ അസിസ്റ്റന്റാകാം. ആകെ 323 ഒഴിവുകള്‍. (ജനറല്‍ 132, ഒബിസി- എന്‍.സി.എല്‍ 8, എസ്.സി 48, എസ്.ടി 24, ഇഡബ്ല്യൂഎസ് 32). ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യൂബിഡി) 12 ഒഴിവുകളില്‍ നിയമനം ലഭിക്കും. സ്ഥിരം നിയമനമാണ്. പ്രത്യേക പരസ്യനമ്പര്‍ 51/2024 പ്രകാരം യു.പി.എസ്.സിയാണ് അപേക്ഷ ക്ഷണിച്ചത്. വിജ്ഞാപനം: www.upsc.gov.in ല്‍.

യോഗ്യത
ബിരുദധാരികള്‍ക്കാണ് അവസരം. ഇംഗ്ലീഷ്/ ഹിന്ദി സ്റ്റെനോഗ്രഫിയില്‍ മിനിറ്റില്‍ 120 വാക്ക് വേഗമുണ്ടാകണം.

പ്രായപരിധി: 30 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.

അപേക്ഷ ഫീസ്: 25 രൂപ. വനിതകള്‍/ എസ്.സി/ എസ്.ടി/ പിഡബ്ല്യൂബിഡി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷ ഫീസില്ല.

മാര്‍ച്ച് 27ന് വൈകീട്ട് ആറുമണി വരെ ഓണ്‍ലൈനായി www.upsconline.nic.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ജൂലൈ ഏഴിന് ദേശീയ തലത്തില്‍ നടത്തുന്ന റിക്രൂട്ട്‌മെന്റ് ടെസ്റ്റിന് ക്ഷണിക്കും.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ടാവും. ഇതില്‍ യോഗ്യത നേടുന്നവരെ സ്‌റ്റെനോഗ്രാഫിക് സ്‌കില്‍ ടെസ്റ്റിന് വിധേയമാക്കും. ടെസ്റ്റിന്റെ വിശദാംശങ്ങളും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ശമ്പളവും വിജ്ഞാപനത്തിലുണ്ട്.

ഇപിഎഫ്ഒ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ന്യൂഡല്‍ഹിയിലാണ് നിയമനം നടക്കുക. ആദ്യ രണ്ടുവര്‍ഷം പ്രൊബേഷനിലായിരിക്കും. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാന്‍ ബാധ്യസ്ഥരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago