വിടവാങ്ങിയത് താനൂരിലെ നിറസാനിധ്യം
താനൂര്‍: സി.ഒ അബൂബക്കര്‍ ഹാജിയുടെ വിയോഗവാര്‍ത്തയറിഞ്ഞ് താനൂരിലേക്ക് ഒഴു കിയെത്തിയത് നൂറുകണക്കിനു പേര്‍. സമസ്തയുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃനിരിയലുണ്ടായിരുന്ന ചെറിയ ഒറ്റയില്‍ അബൂബക്കര്‍ ഹാജി എന്ന സി.ഒ അബൂബക്കര്‍ ഹാജിയെ അവസാനമായി ഒരു നോക്കുകാണാനാണ് വിവിധ മേഖലകളിലുള്ള നേതാക്കളും പൊതുജനങ്ങളും എത്തിയത്. 1996 മുതല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് ജോ.സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മറ്റുനിരവധി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
റമദാനിലെ മുഴുവന്‍ ദിവവങ്ങളിലും നടത്തിയിരുന്ന താനൂര്‍ അങ്ങാടിയിലെ പ്രസിദ്ധമായ റമദാന്‍ പ്രഭാഷണത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു. താനൂര്‍ അങ്ങാടിയിലെ പഴയകാല വ്യാപാരിയായിരുന്ന അബൂബക്കര്‍ ഹാജിയോടുള്ള ആദര സൂചകമായി താനൂര്‍ വാഴക്കത്തെരുവ് അങ്ങാടിയില്‍ കടകളടച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ച മയ്യിത്ത് നാല് മണിയോടെ വലിയ കുളങ്ങര പള്ളിയില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എ. മരക്കാര്‍ ഫൈസി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
അബൂബക്കര്‍ ഹാജിയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ സ്മരിച്ചു.. എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റികളും അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."