HOME
DETAILS

നീതിക്കു വേണ്ടിയുള്ള നിലവിളി

  
backup
March 10 2024 | 00:03 AM

a-cry-for-justice

പി.കെ പാറക്കടവ്

ഇരുമ്പ്….ഇരുമ്പ്
ഒരമ്മ പഴയൊരിരുമ്പ് കട്ടില്‍ വില്‍ക്കുന്നു
ഒരു കട്ടില്‍
രണ്ടു കമിതാക്കള്‍
ഈ കട്ടിലിലായിരുന്നു
ഒന്നിച്ചിരുന്നത്
രണ്ടു കൈകള്‍ ഒന്നിച്ച് പിണച്ചിരുന്നത്
അഗാധമായ ജീവിതത്തിന്റെ വിളി
കഷ്ടം!
നാളെയത്
ബോംബുകളും കത്തികളുമായി മാറുന്നു
അതിന്റെ ഒരു കാല്‍ കൊണ്ട്
ആരുടെയോ ഒരു കൈ മുറിക്കുന്നു
ഒരു തൊട്ടില്‍
താഴെ വീഴ്ത്തി ഒരു ബോംബ്
ജീവിതത്തിന്റെ
വെളിച്ചം തന്നെ കെടുത്തിക്കളയുന്നു
(ബദര്‍ ഷാക്കിര്‍ അല്‍-സയ്യാബിന്റെ ഇറാഖി കവിത-കട്ടില്‍)

ഫെബ്രുവരി അവസാനം നടന്ന ഒരു വാര്‍ത്ത വിദേശമാധ്യമങ്ങളും നമ്മുടെ പ്രമുഖ പത്രങ്ങളും മുക്കിക്കളഞ്ഞ സംഭവമുണ്ട്. അത് ഒരു ആത്മാഹുതിയുടെ വാര്‍ത്തയാണ്. ആ ആത്മാഹുതി ലോകമനഃസാക്ഷിയോടുള്ള ചോദ്യമായിരുന്നു. അതൊരു രാഷ്ട്രീയപ്രവര്‍ത്തനമായിരുന്നു. സ്വന്തം ജീവന്‍ ബലികൊടുത്തുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. അത് തെറ്റോ ശരിയോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. പക്ഷേ അങ്ങനെ അക്രമകാരികള്‍ക്ക് ഒത്താശ ചെയ്യുന്നവരുടെ തല കുനിഞ്ഞുപോകുന്ന ആ സംഭവം ജനങ്ങള്‍ അറിയേണ്ടതില്ല എന്ന് മാധ്യമങ്ങള്‍ ചിന്തിക്കുന്നിടത്താണ് അപകടം. നമ്മുടെ മാധ്യമങ്ങള്‍ പോലും അറിയാതെ സാമ്രാജ്യത്വശക്തികള്‍ പടച്ചുവിടുന്ന നുണകള്‍ മാത്രം ജനങ്ങള്‍ക്ക് വിളമ്പിക്കൊടുക്കുന്നവരായി മാറിയിരിക്കുന്നു.


2020ല്‍ യു.എസ് വ്യോമസേനയില്‍ ഐ.ടി വിഭാഗത്തില്‍ ചേര്‍ന്ന ആറോണ്‍ ബുഷ്‌നെല്‍ന് ഇസ്റാഈല്‍ ഗസ്സയില്‍ നടത്തുന്ന വംശഹത്യയില്‍ അമേരിക്ക പങ്കാളിയായതില്‍ ഏറെ കുറ്റബോധമുണര്‍ത്തിയിരുന്നു.
ഇസ്റാഈലിന്റെ ക്രൂരതയില്‍ സ്വന്തം നാട് പങ്കാളിയായപ്പോള്‍ സ്വന്തം ജീവിതം ബലി നല്‍കി പ്രതിഷേധിക്കുകയായിരുന്നു ആറോണ്‍.
'നമ്മളൊക്കെ സ്വയം ചോദിക്കാറുണ്ട്- അടിമസമ്പ്രദായം നിലനിന്ന കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ഞാന്‍ എന്താണ് ചെയ്യുക? വംശവിവേചനനിയമം ഉണ്ടായിരുന്നെങ്കില്‍? എന്റെ നാട് വംശഹത്യ നടത്തുന്ന കാലത്ത് ഞാന്‍ എന്താണ് ചെയ്യുക? മറുപടി ഇതാ- അത് കാണിക്കുകയാണ് ഉടനെ തന്നെ. 'തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ച ശേഷം ഫലസ്തീന്‍ ജനതയെ വംശഹത്യ ചെയ്യുന്നതിനെതിരേ ഞാനൊരു ആത്യന്തിക പ്രതിഷേധം രേഖപ്പെടുത്താന്‍ വിചാരിക്കുന്നു'

എന്ന് മാധ്യമക്കാര്‍ക്ക് ഇ-മെയില്‍ അയച്ച് വാഷിങ്ടണ്‍ ഡി.സിയിലെ ഇസ്റാഈലി എംബസിക്ക് മുന്നിലെത്തി പെട്രോള്‍ തലയിലൊഴിച്ച് തീ കൊളുത്തുന്നു. നിന്ന നില്‍പില്‍ കത്തിബോധം നശിക്കുവോളം 'ഫ്രീ പാലസ്റ്റൈന്‍' എന്ന് ഉറക്കെ വിളിക്കുന്നു. ആരോണ്‍ ആശുപത്രിയില്‍ വച്ച് മരിക്കുന്നു.
ഈ ആത്മാഹുതി മറച്ചുവയ്ക്കുകയായിരുന്നു മാധ്യമങ്ങള്‍. റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ അമേരിക്കയെ കുറ്റവിമുക്തമാക്കുംവിധം അപ്രധാനമായാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് മാത്രമല്ല ഫലസ്തീന്‍ അനുകൂലമായി വാര്‍ത്തകള്‍ ഒന്നും വരരുത് എന്ന കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഒറ്റക്കെട്ടാണ്.


ഗസ്സയില്‍ അഞ്ചു മാസത്തിലേറെയായി തുടരുന്ന ഇസ്റാഈലിന്റെ അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണ് സത്യം. കഴിയുന്നില്ല എന്നല്ല അമേരിക്ക അടക്കം പല രാജ്യങ്ങളും നേരിട്ടും അല്ലാതെയും ഈ പൈശാചിക ചെയ്തികള്‍ക്ക് കൂട്ട് നില്‍ക്കുകയാണ്. സ്വന്തം നാട്ടില്‍ തന്നെ ഇതിന്റെ പേരില്‍ നെതന്യാഹുവും ബൈഡനും എതിര്‍പ്പു നേരിടേണ്ടിവരുന്നുണ്ട്.
ലോക രാജ്യങ്ങളുടെ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടും കൂട്ടക്കുരുതി തുടരുകയാണ് ഇസ്റാഈല്‍, ഭൂമുഖത്ത് നിന്ന് ഫലസ്തീനികളെ തുടച്ചുനീക്കുക എന്ന വംശഹത്യയാണ് അവരുടെ ലക്ഷ്യം. കൊടുംപട്ടിണിയില്‍ കഴിയുന്ന ഒരു ജനതക്ക് മേല്‍ നടത്തുന്ന നിഷ്ഠൂരമായ ഈ ആക്രമണങ്ങളെ അപലപിക്കാത്തവര്‍ മനുഷ്യരല്ല എന്നാണ് പറയേണ്ടത്.


ഫലസ്തീന്‍ പശ്ചാത്തലമാക്കി രചിച്ച 'ഇടിമിന്നലുകളുടെ പ്രണയ'ത്തെ കുറിച്ച് ഈയിടെ പേരാമ്പ്രയില്‍ നടന്ന പുസ്തകസംവാദത്തില്‍ 'ഞാനൊരു ഇടതുപക്ഷക്കാരനാണ്' എന്ന മുഖവുരയോടെ ഒരാള്‍ നടത്തിയ ഇസ്റാഈല്‍ അനുകൂല വാദങ്ങള്‍ ഓര്‍ക്കുകയാണ്. 'ഇടതുപക്ഷത്താണ്' എന്ന് പറഞ്ഞ ആ വലതുപക്ഷക്കാരന്‍, നമ്മുടെ നാട്ടില്‍ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ അങ്ങനെ തന്നെ വിഴുങ്ങുന്ന കൂട്ടത്തിലാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

കഥയും കാര്യവും
മരങ്ങളോടവയുടെ അമ്മയെപ്പറ്റി
ചോദിക്കരുത്
എന്റെ മുഖം പ്രകാശത്തിന്റെ
ഒരു വാളാണ് ചുഴറ്റുന്നത്.
എന്റെ കരം അരുവിയുടെ
നീരുറവയാണ്.
ജനങ്ങളുടെ ഹൃദയങ്ങളാണെന്റെ
രാജ്യം.
(മഹമൂദ് ദര്‍വീശിന്റെ പാസ്‌പോര്‍ട് എന്ന കവിതയില്‍ നിന്ന്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago