HOME
DETAILS

നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു

  
backup
March 10 2024 | 04:03 AM

13-women-children-killed-in-raid-on-nuseirat

നരവേട്ടയുടെ 155ാം നാള്‍, ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍; നുസ്‌റേത്ത് ക്യാംപില്‍ 13 സ്ത്രീകളേയും കുട്ടികളേയും കൊന്നു

ഗസ്സ: ഗസ്സ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. ന്‌സ്‌റേത്ത് അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 13 സ്ത്രീകളും കൂടാതെ കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ നടന്ന ആക്രമണങ്ങളില്‍ ഫലസ്തീനില്‍ 9000ത്തിലേറെ സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

മധ്യ, തെക്കന്‍ ഗസ്സകളില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്ത് അതിര്‍ത്തിയില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള 12 നില കെട്ടിടം താമസക്കാര്‍ക്ക് ഒഴിയാന്‍ അരമണിക്കൂര്‍ സമയം നല്‍കിയ ശേഷം ഇസ്‌റാഈല്‍ തകര്‍ക്കുകയായിരുന്നു. 350 ലേറെ കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനിടെ, അല്‍ശിഫ ആശുപത്രിയില്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും മൂലം മൂന്നു കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ പട്ടിണി കാരണം മരിച്ചവരുടെ എണ്ണം 23 ആയി. എയര്‍ഡ്രോപ് ചെയ്ത ഭക്ഷണപ്പൊതി തലയില്‍ വീണ് കഴിഞ്ഞദിവസം അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യു.എസ് സൈന്യം അറിയിച്ചു.

റാമല്ലയില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ സൈന്യം ഒരു വനിത ഉള്‍പെടെ മൂന്ന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.നിരവധി വീടുകള്‍ സൈന്യം പരിശോധന നടത്തി. ഒക്ടോബര്‍ ഏഴു മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് 7,450 ഫലസ്തീനികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗസ്സയിലേക്ക് യു.എസ് സഹായം സൈപ്രസില്‍ നിന്ന് കടല്‍വഴി എത്തിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സന്നദ്ധ ഏജന്‍സികള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സൈപ്രസില്‍ നിന്ന് കപ്പല്‍ വഴി ഗസ്സയിലെത്തിക്കുക. ഗസ്സ തീരത്ത് താല്‍ക്കാലിക തുറമുഖം പണിയാന്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. 1000 സൈനികര്‍ക്കാണ് ചുമതല. ഇവര്‍ 60 ദിവസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പെന്റഗണ്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago