ഗ്രീന്‍ലാന്‍ഡിലെ നോമ്പ് സമയം 18 മണിക്കൂര്‍, ന്യൂസിലാന്‍ഡില്‍ 12 ഉം, 2030ല്‍ രണ്ട് റമദാന്‍ മാസം; അറിയാം റമദാന്‍ വിശേഷങ്ങള്‍
ഈ വര്‍ഷത്തെ നോമ്പ് അഥവാ റമദാന്‍ മാസം വിവിധ രാജ്യങ്ങളില്‍ മറ്റന്നാള്‍ മുതല്‍ തുടങ്ങുമ്പോള്‍ ലോകത്തെമ്പാടുമുള്ള വിശ്വാസികള്‍ പുണ്യമാസത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഓരോ രാജ്യത്തും നോമ്പ് തുടങ്ങുന്നതും അവസാനിപ്പിക്കുന്നതുമെല്ലാം ഓരോ രീതിയിലും ആ രാജ്യത്തെ സംസ്‌കാരത്തിനും അനുസരിച്ചാണെന്നത് പോലെ തന്നെയാണ്, ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലാണ് തുടക്കവും ഒടുക്കവും. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രപ്പിറവിയെ ആശ്രയിച്ചായതിനാല്‍ ഒരു മാസം തുടങ്ങാന്‍ ചന്ദ്രപ്പിറവി ദര്‍ശിക്കണം. ഒന്നുകില്‍ ചന്ദ്രപ്പിറവി ദര്‍ശിക്കുക അല്ലെങ്കില്‍ 30 ദിവസം പൂര്‍ത്തിയാക്കുക എന്നതാണ് വ്യവസ്ഥ. ഉദാഹരണത്തിന്: ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ച് ഇന്ന് ശഅ്ബാന്റെ അവസാന ദിവസം ആണെങ്കില്‍ നാളെ നോമ്പ് തുടങ്ങും. ഇന്ന് ചന്ദ്രപ്പിറവി കാണുന്നില്ലെങ്കില്‍ ശഅ്ബാന്‍ 30 തികക്കും. കേരളത്തില്‍ ഇന്ന് ശഅ്ബാന്‍ 28 ആയതിനാല്‍ ഇന്ന് ചന്ദ്രപ്പിറവിക്ക് സാധ്യതയില്ല.
(Ramadan 2024: Fasting hours and iftar times around the world)
ഓരോ രാജ്യത്തും വ്യത്യസ്ത സമയം
സുബ്ഹി ബാങ്ക് (പ്രഭാത നിസ്‌കാരത്തിനുള്ള അറിയിപ്പ്) വിളിക്കുന്നതോടെയാണ് നോമ്പ് തുടങ്ങുക. അതുമുതല്‍ ഭക്ഷണവും വെള്ളവും ലൈംഗിക സുഖങ്ങളും ത്യജിച്ച് ശുദ്ധമനസ്സോടെ മഗ് രിബ് ബാങ്ക് (വൈകീട്ടുള്ള നിസ്‌കാരം) വിളിക്കുന്നത് വരെയാണ് നോമ്പ് സമയം. സൂര്യന്റെ അസ്തമയമാണ് മഗ് രിബ് ബാങ്കിനുള്ള സമയം. അതിനാല്‍ ഓരോ രാജ്യത്തും സൂര്യോദയവും അസ്തമയവും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ വിവിധ പ്രദേശങ്ങളിലെ നോമ്പ് സമയത്തിലും ഏറ്റക്കുറച്ചിലുണ്ടാകും. ഏകദേശം ആറുമണിക്കൂളോളം സമയദൈര്‍ഘ്യം ഉണ്ട്. ചിലരാജ്യങ്ങളില്‍ നോമ്പിന്റെ സമയം 12 മണിക്കൂര്‍ ആണ് എങ്കില്‍ ചില രാജ്യങ്ങളില്‍ അത് 18 മണിക്കൂറാണ്.
സൗരകലണ്ടറിനെ അപേക്ഷിച്ച് ചന്ദ്ര വര്‍ഷം 11 ദിവസം വരെ കുറവാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ 2030ല്‍ രണ്ട് റമദാന്‍ മാസം വരും. ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് റമദാന്‍ തുടങ്ങുക. ഇനി 2055 ലും ഇതുപോലെ മാര്‍ച്ച് മാസത്തിലാകും റമദാന്‍ എത്തുക.
(Ramadan start on different dates every year)
കുറഞ്ഞ സമയം ന്യൂസിലാന്‍ഡില്‍
ന്യൂസിലാന്‍ഡില്‍ ആണ് ഏറ്റവും സമയദൈര്‍ഘ്യം കുറവുള്ള നോമ്പ്. ഇവിടെ പരമാവധി വ്രതാനുഷ്ടാന സമയം 12 മണിക്കൂര്‍ ആണ്. എന്നാല്‍ ഐസ്‌ലാന്‍ഡ്, ഗ്രീന്‍ലാന്‍ഡ് പ്രദേശങ്ങളിലെ നോമ്പ് സമയം 18 മണിക്കൂറോളം നേരമാണ്. ഉത്തര അര്‍ധഗോളത്തില്‍ വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ച് ഈ വര്‍ഷം നോമ്പ് സമയം കുറവാണ്. ഇത് 2031 വരെ തുടരും.
ഗ്രീന്‍ലാന്‍ഡില്‍ റമദാന്‍ അവസാനമാവുമ്പോഴേക്കും സുബ്ഹി ബാങ്ക് സമയം 3.10ഉം മഗ്രിബ് ബാങ്ക് സമയം 9.02 ഉം ആയിരിക്കും. അതായത് ആ നാട്ടുകാര്‍ 17.52 മണിക്കൂര്‍ സമയം നോമ്പ് പിടിക്കണം. റഷ്യയില്‍ 5.04ന് ആയിരിക്കും റമദാനിലെ ആദ്യദിവസങ്ങിലെ സുബ്ഹി സമയം. മഗ്രിബ് സമയം 6.26നും. എന്നാല്‍ അവസാനമാവുമ്പോഴേക്കും ഇത് 4.18ഉം 8.09ഉം ആയി മാറുന്നതോടെ 16 മണിക്കൂറോളം സമയം വ്രതം അനുഷ്ടിക്കേണ്ടിവരും. പോളണ്ടുകാര്‍ റമദാന്‍ അവസാനമാകുന്നതോടെ 15.30 മണിക്കൂര്‍ സമയം നോമ്പ് പിടിക്കണം.
ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ വ്യത്യാസമില്ല
ബ്രിട്ടണിലും റമദാനിലെ ആദ്യവും അവസാനവും തമ്മില്‍ വലിയ അന്തരമുണ്ട്. റമദാന്റെ തുടക്കത്തില്‍ 13.21 മണിക്കൂര്‍ ആണ് വ്രതാനുഷ്ടാന സമയം എങ്കില്‍ റമദാന്‍ അവസാനമാവുമ്പോഴേക്കും ഇത് 15.11 മണിക്കൂര്‍ സമയമാകും. സൗദി, ഖത്തര്‍, യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്റെ ആദ്യവും അവസാനവും തമ്മില്‍ 40 മിനിറ്റിന്റെ വ്യത്യാസമേയുള്ളൂ. റദമാന്റെ ആദ്യം 13.15ഉം അവസാനം 13.55 മണിക്കൂറും ആയിരിക്കും നോമ്പ് സമയം. ബംഗ്ലാദേശിലും ഏറെക്കുറേ ഇതുപോലെയാണ്.
ഓസ്‌ട്രേലിയയില്‍ റമാദാന്‍ അവസാനമാവുമ്പോഴേക്ക് സുബ്ഹി ബാങ്ക് വിളി സമയം 5 മണിയും മഗ്രിബ് സമയം 5.46 ഉം ആണ്. അതായത് 12.46 മണിക്കൂര്‍ ആയിരിക്കും നോമ്പിന്റെ ദൈര്‍ഘ്യം. ന്യൂസിലാന്‍ഡില്‍ ഇത് 5.23 ഉം 6.05 ആണ്. ദൈര്‍ഘ്യം 12.42 മണിക്കൂര്‍.
Fasting hours around the world
The number of daylight hours varies across the world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."