അണികളെ വഴക്കു പറയാന്‍ അവകാശമുണ്ട്, തിരുവനന്തപുരത്തേക്ക് പോകുമെന്ന് പേടിപ്പിക്കാന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി
അണികളെ വഴക്കു പറയാന്‍ അവകാശമുണ്ട്, തിരുവനന്തപുരത്തേക്ക് പോകുമെന്ന് പേടിപ്പിക്കാന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി
തൃശൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആളുകുറഞ്ഞതിന് പ്രവര്‍ത്തകരോട് ക്ഷുഭിതനായതില്‍ വിശദീകരണവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. സ്വന്തം പാര്‍ട്ടി അണികളെ താന്‍ വഴക്ക് പറയുമെന്നും അതിനുള്ള അവകാശം തനിക്കുണ്ടെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആദിവാസികള്‍ വന്ന് പറഞ്ഞു വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന്. അതിന് എന്റെ പാര്‍ട്ടി അണികളെ ഞാന്‍ വഴക്ക് പറയും, അതിനുള്ള അവകാശം എനിക്കുണ്ട്. തിരുവനന്തപുരത്തേക്ക് പോകുമെന്ന് വെറുതെ പറഞ്ഞതല്ല, പേടിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണ് - സുരേഷ് ഗോപി പറഞ്ഞു.
അവര്‍ ചെയ്യാനുള്ള ജോലി അവര്‍ ചെയ്തില്ലെങ്കില്‍ എനിക്ക് എന്റെ ജോലി ചെയ്യാനാകില്ല. നാളെ ജയിച്ച് കഴിഞ്ഞാലും പാര്‍ട്ടി അണികളാണ് എന്തെല്ലാം വിഷയങ്ങളുണ്ടെന്ന് എന്റെ അടുത്ത് എത്തിക്കേണ്ടത്. ഈ വക്രം കൊണ്ടെന്നും ജനങ്ങളെ ഇനി കബളിപ്പിക്കാന്‍ കഴിയില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ഇന്നലെയാണ് ശാസ്!താംപൂര്വം ആദിവാസി കോളനിയിലെത്തിയ സുരേഷ് ഗോപി ബി.ജെ.പി പ്രവര്‍ത്തകരോട് ക്ഷുഭിതനായത്. 25 പേരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരുന്നില്ലെന്ന് അറിഞ്ഞതോടെ, സ്ഥലത്തെ ബൂത്ത് ഏജന്റുമാര്‍ക്കും പ്രവര്‍ത്തകര്‍ക്കും എന്താണ് ജോലിയെന്ന് സുരേഷ് ഗോപി ചോദിച്ചു. സ്ഥലത്ത് പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞതിന്റെ പേരില്‍ സ്ഥലത്തുനിന്ന് മടങ്ങാനൊരുങ്ങുകയും ചെയ്തു. 'എന്നെ സഹായിച്ചില്ലെങ്കില്‍ നാളെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും. അവിടെ പോയി രാജീവ് ചന്ദ്രശേഖരന് വേണ്ടി പ്രവര്‍ത്തിച്ചോളാം' എന്നും സുരേഷ് ഗോപി ബി.ജെ.പി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."