ഇലക്ട്രല്‍ ബോണ്ട് കേസ്; എസ്.ബി.ഐക്കെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കി സി.പി.എം
ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയില്‍. നാളെ എസ് ബി ഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ഹര്‍ജി.ഇലക്ട്രല്‍ ബോണ്ട് കേസില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.
എസ്ബിഐക്കെതിരെ കേസിലെ ഹര്‍ജിക്കാരായ എഡിആര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും തിങ്കളാഴ്ച്ച് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി വരുന്ന ബുധനാഴ്ച വരെയാണ് സമയം നല്കിയത്.
ഇലക്ട്രല്‍ ബോണ്ടുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനയുടെ വിവരങ്ങള്‍ കൈമാറാന്‍ എസ്ബിഐയ്ക്ക് നല്‍കിയ സമയം ഇന്നലെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറാനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കമ്മീഷന്‍ ഇത് പതിമൂന്നാം തീയ്യതിക്ക് മുന്‍പ് പ്രസിദ്ധീകരികണക്കമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
എന്നാല്‍ രേഖകള്‍ ശേഖരിച്ച് സമര്‍പ്പിക്കാന്‍ ഈ വര്‍ഷം ജൂണ്‍ മുപ്പത് വരെ സമയം നല്‍കണമെന്നാണ് എസ്ബിഐയുടെ ആവശ്യം. സങ്കീര്‍ണ്ണമായ നടപടികളിലൂടെ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സമയം വേണ്ടി വരും എന്ന് എസ്ബിഐ നല്കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ കോടതി വിധി അനുസരിച്ചില്ലെന്ന് കാട്ടി കേസിലെ ഹര്‍ജിക്കാരായ ASSOCIATION FOR DEMOCRATIC REFORMS കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രത്തിനെയും എസ്ബിഐയെയും കക്ഷിയാക്കാണ് ഹര്‍ജി . ഹര്‍ജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പരാമര്‍ശിച്ചു. എസ്ബിഐ.യുടെ ഹര്‍ജി തിങ്കളാഴ്ച്ച് ലിസ്റ്റ് ചെയ്യാന്‍ ഇരിക്കെ കോടതിയലക്ഷ്യ ഹര്‍ജിയും ഒപ്പം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."