HOME
DETAILS

ദുബൈ എമിഗ്രേഷൻ റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

  
backup
March 10 2024 | 17:03 PM

ramadan-timing-of-dxb-immigration-announced-by-gdrfa
ദുബൈ: ദുബൈ എമിഗ്രേഷൻ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് -ജിഡിആർഎഫ്എഡി) വിസാ സേവനങ്ങളുമായി ബന്ധപ്പെട്ട റമദാനിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. അൽ ജാഫിലിയയിലെ പ്രധാന ഓഫീസ്, അൽ മനാറ സെന്റർ, ന്യൂ അൽ ത്വവാർ ഓഫീസ് തുടങ്ങിയ കസ്റ്റമർ ഹാപിനസ് കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം  5 വരെ സേവനങ്ങൾ ലഭ്യമാകും. എന്നാൽ,  വെള്ളിയാഴ്കളിൽ രാവിലെ 9  മുതൽ ഉച്ച 12  വരെയും, തുടർന്ന് 2 മുതൽ 5 വരെയും സേവന ഓഫീസുകൾ പ്രവർത്തിക്കുമെന്ന് വകുപ്പ് അറിയിച്ചു.
ദുബൈ രാജ്യാന്തര വിമാനത്താവളം ടെർമിനൽ-3ലെ  അടിയന്തര ഓഫീസിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. 
അതിനിടെ, അൽ അവീറിലെ കസ്റ്റമർ ഹാപിനസ് കേന്ദ്രം ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതായിരിക്കും
.കൂടാതെ, ദുബൈ നൗ, 
ജിഡിആർഎഫ്എ ഡിഎക്സ്ബി തുടങ്ങിയ സ്മാർട്പ്ലി ആപ്ലിക്കേഷനുകളിലൂടെയും ജിഡിആർഎഫ്എ ദുബൈയുടെ വെബ്‌സൈറ്റിലൂടെയും സേവനങ്ങൾ ലഭിക്കുന്നതാണ്. പൊതുജനങ്ങളുടെ ദുബൈയിലെ എല്ലാ വിസാ അന്വേഷണങ്ങൾക്കും ടോൾഫ്രീ 800 5111-ൽ ബന്ധപ്പെടേണ്ടതാണ്. 
ഈ അവസരത്തിൽ ഉപയോക്താക്കളുടെ ഇടപാടുകൾ സുഗമമാക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും സേവന മികവിൻ്റെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും സുസ്ഥിര സേവനങ്ങൾ നൽകുന്നതിനും ഡയറക്ടറേറ്റിൻ്റെ പ്രതിബദ്ധത ജിഡിആർഎഫ്എ ഊന്നിപ്പറയുന്നു. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ എല്ലാ സേവനങ്ങളുടെയും തുടർച്ചയായ ആശയ വിനിമയവും വ്യവസ്ഥകളും ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇയിലെ എല്ലാ സ്വദേശികൾക്കും വിദേശികൾക്കും  ജിഡിആർഎഫ്എ ഹൃദ്യമായ റമദാൻ ആശംസകൾ നേർന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago