ഓപ്പന്‍ഹൈമര്‍ മികച്ച ചിത്രം, കിലിയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി; 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ഓപ്പന്‍ഹൈമര്‍ മികച്ച ചിത്രം, കിലയന്‍ മര്‍ഫി മികച്ച നടന്‍, എമ്മ സ്റ്റോണ്‍ നടി; 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോസ് ആഞ്ചല്‍സ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പന്‍ഹൈമറാണ് മികച്ച ചിത്രം. ഓപ്പന്‍ഹൈമറിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഓപ്പന്‍ഹൈമറിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌കാരവും സ്വന്തമാക്കി. പുവര്‍ തിങ്‌സിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.
ഓസ്‌കര്‍ ജേതാക്കള്‍
മികച്ച ചിത്രം ഓപ്പന്‍ഹൈമര്‍
മികച്ച നടന്‍ കിലിയന്‍ മര്‍ഫി (ഓപ്പന്‍ഹൈമര്‍)
മികച്ച നടി എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്‌സ്)
മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പന്‍ഹൈമര്‍)
മികച്ച സഹനടി ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
മികച്ച വിദേശ ഭാഷാചിത്രം ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്
മികച്ച അനിമേറ്റഡ് സിനിമ ദ ബോയ് ആന്‍ഡ് ദ ഹെറോണ്‍
മികച്ച ഒറിജിനല്‍ സോങ് വാട്ട് വാസ് ഐ മേഡ് ഫോര്‍ (ബാര്‍ബി)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ വണ്ടര്‍ഫുള്‍ സ്റ്റോറി ആഫ് ഹെന്റി ഷുഗര്‍
മികച്ച സഹനടന്‍ റോബര്‍ട്ട് ഡൗണി
മികച്ച ഡോക്യുമെന്ററി ചിത്രം 20 ഡേയ്‌സ് ഇന്‍ മരിയുപോള്‍
മികച്ച തിരക്കഥ (ഒറിജിനല്‍) അനാട്ടമി ഓഫ് എ ഫാള്‍
മികച്ച തിരക്കഥ (അഡാപ്റ്റഡ്) അമേരിക്കന്‍ ഫിക്ഷന്‍
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം വാര്‍ ഈസ് ഓവര്‍
മികച്ച ഒറിജിനല്‍ സ്‌കോര്‍ ഓപ്പന്‍ഹൈമര്‍
മികച്ച വിഷ്വല്‍ ഇഫക്ട് ഗോഡ്‌സില്ല മൈനസ് വണ്‍
മികച്ച സിനിമാറ്റോഗ്രാഫി ഓപ്പന്‍ഹൈമര്‍
മികച്ച ഡോക്യുമെന്ററി ദ ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ ഹോളി വാഡിങ്ടണ്‍ (പുവര്‍ തിങ്‌സ്)
മികച്ച എഡിറ്റിങ് ജന്നിഫര്‍ ലെയിം (ഓപ്പന്‍ഹൈമര്‍)
മികച്ച മേക്കപ്പ് മാര്‍ക് കോളിയര്‍, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റണ്‍ (പുവര്‍ തിങ്‌സ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവര്‍ തിങ്‌സ്)
മികച്ച ശബ്ദം ജോണി ബേണ്‍, ടാന്‍ വില്ലേഴ്‌സ് (ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."