പുതുവര്‍ഷം: അറിഞ്ഞിരിക്കണം ഈ മാറ്റങ്ങള്‍
തിരുവനന്തപുരം: പ്രതീക്ഷകളുടെ നിറചിരിയുമായെത്തിയ പുതുവര്‍ഷത്തിനൊപ്പം ചില സുപ്രധാന മാറ്റങ്ങളുമെത്തുന്നുണ്ട്. നമ്മള്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങളിങ്ങനെ:
മോട്ടോര്‍ വാഹനവകുപ്പ് പേപ്പര്‍ രഹിതം
സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ഇന്നു മുതല്‍ പേപ്പര്‍ രഹിത ഓഫിസുകളാകും. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, ടാക്‌സ് അടക്കല്‍ എന്നിവ പൂര്‍ണമായും ഓണ്‍ലൈനായി ചെയ്യാം.
പുക പരിശോധനാ
സര്‍ട്ടിഫിക്കറ്റ്
ഓണ്‍ലൈനില്‍
ഇന്നു മുതല്‍ വാഹനങ്ങളുടെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിയാകും. വാഹനങ്ങള്‍ പരിശോധനാ കേന്ദ്രത്തിലെത്തിച്ചാല്‍ വാഹന്‍ സോഫ്റ്റ് വെയറിന്റെ സഹായത്തോടെയാകും പരിശോധന. വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സെര്‍വറിലേക്ക് അപ്‌ലോഡ് ചെയ്യും.
ചെക്ക് ഇടപാടില്‍
'പോസിറ്റീവ് പേ'
ചെക്കുകള്‍ മുഖേനയുള്ള പണമിടപാടില്‍ ഈ വര്‍ഷം മുതല്‍ പുതിയൊരു നിയന്ത്രണം വരുന്നു. ചെക്ക് നല്‍കിയയാള്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന് കൈമാറിയിരിക്കണം. ചെക്കുകള്‍ വഴിയുള്ള ക്രമക്കേടുകള്‍ തടയുന്നതിനാണ് ചെക്ക് ഇടപാടില്‍ പോസിറ്റീവ് പേ സംവിധാനം കൊണ്ടുവരുന്നത്. ചെക്കുമായി ബാങ്കിലെത്തുന്നയാളുടെ പേര്, തുക, തിയതി, ചെക്ക് നമ്പര്‍ ഇത്രയും വിവരങ്ങളാണ് കൈമാറേണ്ടത്. അഞ്ചു ലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകളിലാണ് ഇത് നിര്‍ബന്ധമെങ്കിലും 50,000 രൂപക്കു മുകളിലുള്ള ഇടപാടുകളിലും ബാങ്കുകള്‍ക്ക് തീരുമാനമെടുക്കാം.
ടോള്‍പ്ലാസ കടക്കാന്‍ 'ഫാസ്ടാഗ് '
രാജ്യത്തെ ദേശീയപാതകളില്‍ ടോള്‍ പിരിവ് ഫാസ്ടാഗിലൂടെ മാത്രമാകുന്നു. ഫാസ് ടാഗില്ലാതെ ടോള്‍ പ്ലാസയിലെത്തുന്ന വാഹനങ്ങള്‍ അധിക തുക നല്‍കേണ്ടിവരും. ഇത് ഇന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നെങ്കിലും ഇന്നലെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഫെബ്രുവരി 15 മുതലാകും നിര്‍ബന്ധമാക്കുകയെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ ടോള്‍ പ്ലാസയില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്ന സ്ഥിതി ഒഴിവാക്കപ്പെടും. ടോള്‍പ്ലാസകളില്‍ നിന്നും മുന്‍നിര ബാങ്കുകളില്‍ നിന്നും ചെറിയ തുക നല്‍കി ഫാസ്ടാഗ് വാങ്ങാം. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും ഫാസ്ടാഗ് നിര്‍ബന്ധമാണ്.
കോണ്ടാക്ട്‌ലെസ് ഇടപാട് പരിധി ഉയര്‍ത്തും
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ഇല്ലാതെയും സൈ്വപ് ചെയ്യാതെയും നടത്താവുന്ന ഇടപാടിന്റെ (കോണ്ടാക്ട്‌ലെസ്) പരിധി 2,000 രൂപയില്‍ നിന്ന് 5,000 രൂപയാകും.
ലാന്‍ഡ്‌ലൈനില്‍ നിന്ന് മൊബൈലിലേക്ക്
വിളിക്കാന്‍ '0' വേണം
ലാന്റ്‌ലൈനില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് വിളിക്കാന്‍ തുടക്കത്തില്‍ '0' ചേര്‍ക്കേണ്ടി വരും.
യു.പി.ഐ ഇടപാടുകളില്‍ അധിക ചാര്‍ജ്
ആമസോണ്‍ പേ, ഗൂഗിള്‍, ഫോണ്‍ പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള യു.പി.ഐ പണിമിടപാടുകള്‍ക്ക് അധിക ചാര്‍ജ് നല്‍കേണ്ടിവരും. ജി.എസ്.ടി: ചെറുകിട
ബിസിനസില്‍ ഇളവുകള്‍
ചെറുകിട ബിസിനസുകള്‍ക്ക് ആശ്വാസമേകും വിധം ജി.എസ്.ടി സെയില്‍സ് റിട്ടേണിന്റെ (ജി.എസ്.ടി. ആര്‍ 3ബി) എണ്ണം കുറച്ചിട്ടുണ്ട്. എല്ലാ മാസവും ജി.എസ്.ടി. ആര്‍ 3ബി റിട്ടേണ്‍ സമര്‍പിക്കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തി വര്‍ഷം നാലു തവണ മാത്രം എന്ന നിലയിലാണ് മാറ്റം വരുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."