ആറ് ജില്ലകളില്‍ കര്‍ഷക കടാശ്വാസ കമ്മിഷന്‍ സിറ്റിങ്
തിരുവനന്തപുരം: സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍ ഈ മാസം ആറ് ജില്ലകളില്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട) എം. ശശിധരന്‍ നമ്പ്യാരും കമ്മിഷന്‍ അംഗങ്ങളും പങ്കെടുക്കും.
തിരുവനന്തപുരം ആനയറയിലെ കടാശ്വാസ കമ്മിഷന്റെ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാള്‍-അഞ്ച്, ആറ്, പാലക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരം-11, 12, കോഴിക്കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് -20, കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരം -25, ആലപ്പുഴ സര്‍ക്കാര്‍ അതിഥി മന്ദിരം -25, പൈനാവ് സര്‍ക്കാര്‍ അതിഥി മന്ദിരം -27, 28 തിയതികളില്‍ സിറ്റിങ് നടക്കും.
രാവിലെ പത്ത് മുതല്‍ സിറ്റിങ് ആരംഭിക്കും. ഹിയറിങ്ങിന് ഹാജരാകുവാന്‍ നോട്ടിസ് ലഭിച്ചവര്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നല്‍കുന്ന വായ്പാ വിവരങ്ങളില്‍ എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം. സിറ്റിങ്ങിന് ഹാജരാകുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."