HOME
DETAILS
MAL
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സെക്രട്ടറി എറണാകുളത്ത്
backup
December 31 2020 | 21:12 PM
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് സെക്രട്ടറി മധുസൂദന ഗുപ്ത എറണാകുളത്ത് സന്ദര്‍ശനം നടത്തി. കലക്ടര്‍ എസ്.സുഹാസുമായി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.
രാവിലെ പത്തു മണിക്ക് കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിലെത്തിയ അദ്ദേഹം വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനകള്‍ നിരീക്ഷിക്കുന്നതിനായി ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിങ് കണ്ട്രോള് റൂം സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനകള്‍ നടക്കുന്ന കുഴിക്കാട്ടുമൂലയിലെ വെയര്‍ഹൗസ് ഗോഡൗണിലും സന്ദര്‍ശനം നടത്തി. പരിശോധനകളുടെ ഗുണമേന്മ നിരീക്ഷിച്ച അദ്ദേഹം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."