പൊലിസുമായി ഏറ്റുമുട്ടി കര്‍ഷക സമരക്കാര്‍
ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ പൊലിസുമായി ഏറ്റുമുട്ടി കര്‍ഷക സമരക്കാര്‍. ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലുകളും വകവയ്ക്കാതെ ഡല്‍ഹിയിലെത്തി.
ഡല്‍ഹി അതിര്‍ത്തിയിലെ സമരക്കാര്‍ക്കൊപ്പം ചേരാനാണ് 25 ഓളം ട്രാക്ടറുകളിലായി രാജസ്ഥാനിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. കര്‍ഷകരെ രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയിലെ രെവാരിയില്‍ പൊലിസ് തടയുകയായിരുന്നു.
എന്നാല്‍ സമരക്കാര്‍ ബാരിക്കേഡ് തകര്‍ത്തു മുന്നോട്ടു പോയെന്നും ജലപീരങ്കിയും കണ്ണീര്‍ വാതക ഷെല്ലുകളും പ്രയോഗിച്ചെങ്കിലും അതവര്‍ വകവെച്ചില്ലെന്നും ബവല്‍ ഡി.എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരേ ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷാജഹാന്‍പൂര്‍- ഖേര അതിര്‍ത്തിയിലും ഇന്നലെ കര്‍ഷകര്‍ പൊലിസുമായി ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ നീക്കിയെങ്കിലും പൊലിസ് കര്‍ഷകരെ മുന്നോട്ടു പോകാന്‍ അനുവദിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."