സ്വാതന്ത്ര്യം പിറന്നത് അഹിംസയുടെ കരുത്തില്‍: സുകുമാര്‍ കക്കാട്
കോട്ടക്കല്‍: അഹിംസയെന്ന തത്വത്തിന്റെ കരുത്തിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം സാധ്യമായതെന്ന് സാഹിത്യകാരന് സുകുമാര്‍ കക്കാട് അഭിപ്രായപ്പെട്ടു. സര്‍ഹിന്ദ് നഗര്‍ റഹ്മത്തുന്‍ ലില്‍ ആലമീന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രോഫറ്റിക്ക് സ്റ്റഡീസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ നന്മയിലധിഷ്ഠിതമായ നിശ്ചയദാര്‍ഢ്യമാണ് അഹിംസയില്‍ അടങ്ങിയിരിക്കുന്നത്. വിശ്വംമുഴുവന്‍ സമാധാന സന്ദേശം പരത്താനാണ് ഗാന്ധിജി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലൂടെ പ്രയത്നിച്ചത്. രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച മഹാത്മാവിന് പക്ഷെ, നാം തിരികെ നല്‍കിയത് മൂന്ന് വെടിയുണ്ടകളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് പി.പി അബ്ദുല്ല അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി ഇസ്ഹാഖ്, അഡ്വ. വി.കെ ഫൈസല്‍ ബാബു, ഹാഫിള് സാലിം, ജബ്ബാര്‍ പുത്തൂര്‍, ശിഹാബുദ്ധീന്‍, അനസ് ചെറുകുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."