HOME
DETAILS
MAL
സംസ്ഥാനത്താകെ നാലു വേദികള്‍; ഐ.എഫ്.എഫ്.കെ ഫെബ്രുവരി 10 മുതല്‍
backup
January 01 2021 | 10:01 AM
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ഇത്തവണ സംസ്ഥാനത്താകെ നാലു വേദികളിലായി നടത്തും. ഫെബ്രുവരി 10 മുതലാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നീ നഗരങ്ങള്‍ മേളയ്ക്കു വേദിയാകും.
തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശേരിയില്‍ 23 മുതല്‍ 27 വരെയും പാലക്കാട്ട് മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.
200 പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. ഡെലിഗേറ്റുകള്‍ക്കുള്ള ഫീസ് 750 ആയി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."