HOME
DETAILS
MAL
കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് സ്വാഗതം ചെയ്യുന്നു; പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതെന്ന് മുഖ്യമന്ത്രി
backup
January 01 2021 | 14:01 PM
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി എം.പിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തിരിച്ചുവരുന്നത് പ്രതിപക്ഷത്തേക്കായിരിക്കുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നിയമസഭയില്‍ പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നു.' മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേ സമയം സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത വാര്‍ത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."