HOME
DETAILS
MAL
ഇന്ത്യ-യു.കെ വിമാന സര്‍വിസ് ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും
backup
January 01 2021 | 15:01 PM
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യ-യു.കെ വിമാന സര്‍വിസുകള്‍ ജനുവരി എട്ട് മുതല്‍ പുനരാരംഭിക്കും.ഡിസംബര്‍ അവസാനവാരത്തോടെയാണ് ഇന്ത്യ-യു.കെ. വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയത്. ജനുവരി എട്ടോടെ യു.കെ.യിലേക്കുള്ളതും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.
https://twitter.com/ANI/status/1345010541132095488
https://twitter.com/HardeepSPuri/status/1345009768390295552
ജനുവരി 23 വരെ ആഴ്ചയില്‍ 15 സര്‍വിസുകള്‍ മാത്രമായി പരിമിതപ്പെടുത്തും. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് മാത്രമാകും സര്‍വിസുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."