കരുളായിയില്‍ റോഡരികില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തു
കരുളായി: കരുളായി ടൗണിനോട് ചേര്‍ന്ന വില്ലേജ് ഒഴലക്കല്‍ റോഡരികില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയു@ണ്ടകള്‍ കണ്ടെത്തി. നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന 35 തിരകളാണ് ബുധനാഴ്ച പൊലിസ് ക@െണ്ടടുത്തത്. ഈ പാതയിലെ കൊട്ടുപാറ പട്ടിക വര്‍ഗ കോളനി മുതല്‍ ഒഴലക്കല്‍ തോട് വരെയാണ് വെടിയു@ണ്ടകള്‍ കിടന്നിരുന്നത്. റോഡരികില്‍ പതിനഞ്ചോളം തിരകളും, തോടിന്റെ ഓവുപാലത്തിന്റെ അടിയില്‍ ബാക്കിയുള്ളവയും കിടന്നിരുന്നത്. വെടിയു@ണ്ടകള്‍ ക@ണ്ട നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന്റെ നേതൃത്വത്തിലെത്തിയ പൊലിസ് നടത്തിയ വിശദമായ തെരച്ചിലിലാണ് ഉപയോഗിക്കാത്ത 35 വെടിയു@ണ്ടകള്‍ കണ്ടെ@ടുത്തത്. അടുത്തടുത്തായി ചിതറി കിടന്നിരുന്ന ഇവ ഉപയോഗിക്കാതെ ഉപേക്ഷിച്ചതാവാം എന്നാണ് പൊലിസ് നിഗമനം. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന് സ്ഥലം സന്ദര്‍ശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ മൃഗവേട്ടയ്ക്കും മറ്റുമായി വ്യാജതോക്കുകള്‍ ഉപയോഗിക്കുന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."