എന്റെ പുസ്തകങ്ങള്‍
രണ്ടായിരത്തി ഇരുപത് എന്ന കൊല്ലം തന്നെ ഇല്ലായെന്ന് കരുതുന്നു പോലും ഒരുപാടു പേര്‍. കൊറോണ നടുക്കുന്ന യാഥാര്‍ഥ്യമായി നമ്മുടെ മുന്നിലേക്ക് വന്നത് കഴിഞ്ഞ കൊല്ലത്തിന്റെ തുടക്കത്തിലാണ്. മാര്‍ച്ച് അവസാനമായപ്പോഴേക്കും സാമൂഹ്യ അകലം, ജനതാകര്‍ഫ്യൂ, അടച്ചിരിപ്പ് തുടങ്ങിയവ വന്നു. എവിടേയും പോകാതെ, ഒന്നും ചെയ്യാതെ വീട്ടിലിരിപ്പായതിനാല്‍ വായനക്ക് വേണ്ടി സമയം ധാരാളം നീക്കിവയ്ക്കാമെന്നായിരുന്നു വിചാരം. വായിക്കാന്‍ ബാക്കിവച്ച പുസ്തകങ്ങള്‍ ഒരുപാടുണ്ട്. പുതിയ പുസ്തകങ്ങള്‍ തേടിപ്പിടിക്കേണ്ടതുണ്ട്. ആമസോണും ഫ്‌ലിപ്കാര്‍ട്ടും വീട്ടുപടിക്കലെത്തും. അതിനാല്‍ കൊറോണക്കാലം വായനയുടെ കാലമായിരിക്കും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ അന്തരീക്ഷത്തില്‍ കനം തൂങ്ങി നിന്ന സംഭ്രാന്തിയുടെ പശ്ചാത്തലത്തില്‍ അങ്ങനെയൊന്നുമുണ്ടായില്ല. വളരെ കുറച്ചേ വായിക്കാന്‍ കഴിഞ്ഞുള്ളൂ. അവയില്‍ എനിക്ക് ശ്രദ്ധേയമായി തോന്നിയ ചില പുസ്തകങ്ങളെപ്പറ്റിയായിരിക്കട്ടെ പുതുവര്‍ഷ തുടക്കത്തിലെ ഈ കുറിപ്പ്.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനപ്പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരുന്ന മാല്‍ക്കം എക്‌സിന്റെ പുതിയ ജീവചരിത്രമാണ് ഇക്കൊല്ലം ഞാന്‍ വായിച്ചവയില്‍ ഏറ്റവുമാദ്യം എടുത്തു പറയേണ്ട പുസ്തകം. തെരുവില്‍ നിന്നാണ് മാല്‍ക്കത്തിന്റെ ജീവിതത്തിന്റെ തുടക്കം. വേശ്യകളുടെ ദല്ലാളായും മയക്കുമരുന്നു കച്ചവടക്കാരനായും പിടിച്ചുപറിക്കാരനുമായുമൊക്കെ ഹാര്‍ലമിലെ ചേരിത്തെരുവില്‍ സ്വയം ഹോമിച്ച മാല്‍ക്കം ജയിലില്‍ വെച്ചാണ് ഇസ്‌ലാമിനെ അറിയുന്നത്. ബ്ലാക്ക് മുസ്‌ലിം മൂവ്‌മെന്റിന്റെ പ്രവര്‍ത്തകനായ മാല്‍കം വൈകാതെ തന്നെ പ്രസ്ഥാനത്തിന്റെ ഉജ്വലനായ പ്രഭാഷകനായി. നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതാവായ എലിജാ മുഹമ്മദില്‍ നിന്ന് അകന്ന അദ്ദേഹം 1965 ഫെബ്രുവരിയില്‍ വെടിയേറ്റു മരിക്കുകയാണുണ്ടായത്. ഇന്നും മാല്‍ക്കം എക്‌സ് എന്ന മാലിക്കു ശ്ശഹ്ബാസ് കറുത്ത വര്‍ഗക്കാര്‍ക്ക് ഒരു ദീപ്തസ്മരണയാണ്. അലക്‌സ് ഹാലിക്ക് പറഞ്ഞുകൊടുത്ത് എഴുതിച്ച അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറായ ആത്മകഥയുടെ മലയാളീ വിവര്‍ത്തകനെന്ന നിലയില്‍ പുലിറ്റ്‌സര്‍ സമ്മാന ജേതാവായ പത്രപ്രവര്‍ത്തകന്‍ ലെസ്‌പെയ്ന്‍ രചിച്ച അദ്ദേഹത്തിന്റെ ആത്മകഥ അമേരിക്കയില്‍ പുറത്തിറങ്ങിയെന്നു കേട്ടപ്പോള്‍ തന്നെ വാങ്ങി വായിച്ചു. പുസ്തകം കൃത്യമായ അര്‍ഥത്തില്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് പെയ്ന്‍ മരിച്ചു. മകള്‍ ടമാറയാണത് പ്രസിദ്ധീകരണ യോഗ്യമാം വിധം പൂര്‍ത്തീകരിച്ചത്. ആത്മകഥയില്‍ മാല്‍ക്കം എക്‌സ് വിട്ടുകളഞ്ഞ പലതും പെയ്ന്‍ ഈ പുസ്തകത്തില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബ്ലാക് മുസ്‌ലിം പ്രസ്ഥാനത്തിന്റെ ചരിത്രത്തെ മാല്‍ക്കം എക്‌സിന്റെ ജീവിത പശ്ചാത്തലത്തില്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുന്ന ഗ്രന്ഥകാരന്റെ അതി മനോഹരമായ ആഖ്യാനമാണ് ആരെയും കൊതിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ.
ഇക്കൊല്ലം വായിച്ച മറ്റു രണ്ട് മികച്ച പുസ്തകങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ വികാസപരിണാമങ്ങളെ അറിയിച്ചും അതിന്റെ ഭാവി രൂപങ്ങളെക്കുറിച്ചുമുള്ളവയാണ്. ഹിലാല്‍ അഹമ്മദിന്റെ ടശ്യമശെ ങൗഹെശാ:െഅ േെീൃ്യ ീള ജീഹശശേരമഹ കഹെമാ െശി കിറശമ, സല്‍മാന്‍ ഖുര്‍ഷിദിന്റെ ഢശശെയഹല ങൗഹെശാ, കി്ശശെയഹല ഇശശ്വേലി: ഡിറലൃേെമിറശിഴ കഹെമാ ശി കിറശമി ഉലാീരൃമര്യ എന്നിവ. 2019 ല്‍ പുറത്തിറങ്ങിയവയാണ് രണ്ടും. ഇന്ത്യയിലെ മുസ്‌ലിം രാഷ്ട്രീയം കടന്നുപോകുന്ന അന്തസ്സംഘര്‍ഷങ്ങളാണ് രണ്ടു കൃതികളും അടയാളപ്പെടുത്തുന്നത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ വിക്ഷുബ്ധതകളും പ്രശ്‌ന സങ്കീര്‍ണതകളുമാണ് രണ്ടിന്റെയും പ്രതിപാദ്യ വിഷയം. ഹിലാല്‍ അഹ്മദ് രാഷ്ട്രിയ ഇസ്‌ലാമിനെയും മുസ്‌ലിം രാഷ്ട്രീയത്തിന് ഇന്ത്യയിലുള്ള പ്രാതിനിധ്യത്തെയും പറ്റി ആഴത്തില്‍ പഠനം നടത്തിയ ഗവേഷകനാണ്. സര്‍വകലാശാലാ ബുദ്ധിജീവിയല്ല സല്‍മാന്‍ ഖുര്‍ഷിദ്, രാഷ്ട്രീയ നേതാവും അഭിഭാഷകനുമാണ്. ദൈവശാസ്ത്ര പരികല്‍പ്പനകള്‍ക്കപ്പുറത്ത് വര്‍ത്തിക്കുന്ന സാമൂഹ്യ, രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം വികാരങ്ങള്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അമുസ്‌ലിംകള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ അകറ്റുകയും സമകാലിക രാഷ്ട്രീയത്തില്‍ ആധുനികതയോട് പൊരുത്തപ്പെടുന്ന തരത്തില്‍ ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുകയും ചെയ്യാനാണ് ഗ്രന്ഥകാരന്റെ ശ്രമം. അക്രമാസക്ത ഹിന്ദുത്വത്തിനുള്ള മറുപടി കൂടിയായി ഈ പുസ്തകത്തെ കാണണം.
നിഅമത്ത് സാദത്ത് എന്ന അഫ്ഗാനി എഴുത്തുകാരന്റെ ഠവല ഇമൃുല േംലമ്‌ലൃ എന്ന പുസ്തകം മറ്റൊരു അനുഭവ ലോകം തുറന്നുതന്നു. അമേരിക്കയില്‍ ജീവിക്കുന്ന അഫ്ഗാനി പത്രപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് സാദത്ത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹം സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വവര്‍ഗാനുരാഗിയായ ഒരു യുവാവ് സ്വന്തം അസ്തിത്വം കണ്ടെത്തുന്നതിന്റെ കഥയാണ് ഈ നോവല്‍. ആത്മകഥാംശം നിറഞ്ഞു നില്‍ക്കുന്ന ഈ നോവലിലെ അനുഭവതലങ്ങള്‍ വായനക്കാരെ പ്രക്ഷുബ്ധതയിലകപ്പെടുത്തുന്നു. 2019 ലാണ് നോവല്‍ പുറത്തിറങ്ങിയത്. പരീക്ഷിത്ത് സാഹ്നി തന്റെ പിതാവ് ബല്‍രാജ് സാഹ്നിയെക്കുറിച്ചെഴുതിയ ചീി-രീിളീൃാശേെ എഴുത്തിലെ തുറന്ന സമീപനം മൂലം ഹൃദ്യമായ വായനാനുഭവമായി ഭവിച്ചു. ബല്‍ രാജ് സാഹ്നി എന്ന അതുല്യ നടന്റെ ജീവിതവും ദര്‍ശനവും വച്ചുകെട്ടോ വളച്ചുകെട്ടോ ഇല്ലാതെ അദ്ദേഹം പറഞ്ഞുതരുന്നു. കഥ പോലെ വായിക്കാവുന്ന പുസ്തകം. ഇതും 2019 ലാണ് പുറത്തിറങ്ങിയത്. ഠലഹഹ ാല മ ഹീിഴ,ഹീിഴ േെീൃ്യ എന്ന കുറച്ചു പഴയ പുസ്തകവും ഇക്കൊല്ലമാണ് വായിച്ചത്. 'ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള 12 കഥകള്‍' മിനി കൃഷ്ണനാണ് എഡിറ്റര്‍, മഹാശ്വേതാദേവി, ഇസ്മത് ചുഗ് തായ്, നിര്‍മല്‍ വര്‍മ്മ, കെ.ആര്‍ മീര, ബൊളുവാരു മുഹമ്മദ് കുഞ്ഞി തുടങ്ങിയ വിവിധ ഭാഷകളിലെ എഴുത്തുകാരുടെ കഥാ വിവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭാഷകളിലുണ്ടായ ഏറ്റവും മികച്ച കഥകളുടെ പ്രാതിനിധ്യമില്ലെങ്കിലും ചിലതെല്ലാം ഓര്‍മയില്‍ എന്നും മായാതെ നില്‍ക്കുന്നവയാണ്. വിശേഷിച്ചും മഹാശ്വേതാദേവിയുടെയും (ബംഗാളി) ബൊളുവാരു മുഹമ്മദ് കുഞ്ഞിയുടെയും (കന്നഡ) കമല കാന്ത് മഹാപത്രയുടെയും (ഒറിയ) കഥകള്‍. ലോകത്തിനു മുമ്പിലേക്കു തുറന്നിട്ട ഇന്ത്യന്‍ ഗ്രാമ്യ ജീവിതത്തിന്റെ വാതിലുകളാണവ.
മലയാളിയായ പത്രപ്രവര്‍ത്തകന്‍ ദിനേശ് നാരായണന്‍ എഴുതിയ ഠവല ഞടട മിറ വേല ാമസശിഴ ീള വേല റലലു ിമശേീി ആര്‍.എസ്.എസിന്റെ വേരുകളെക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതക്കുമേല്‍ ആധിപത്യമുറപ്പിക്കാന്‍ സംഘടന നടത്തിയ ആസൂത്രിതമായ പരിശ്രമങ്ങളെ കുറിച്ചും ഈ കൃതി വിശദമായി പ്രതിപാദിക്കുന്നു. നല്ല റിസര്‍ച്ച് വര്‍ക്കിന്റെ സന്തതിയാണ് ഈ കൃതി. പക്ഷേ ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഹിംസാത്മകത വേണ്ട രീതിയില്‍ ഈ കൃതി തുറന്നു കാട്ടുന്നില്ല. ദൈവത്തിനുള്ളത് ദൈവത്തിനും ചെകുത്താനുള്ളത് ചെകുത്താനുമെന്ന പത്രപ്രവര്‍ത്തക നിഷ്പക്ഷത മണക്കുന്നു ചിലപ്പോള്‍.
സിയാവുസ്സലാമിന്റെ 365 ഠമഹല െളൃീാ കഹെമാ എന്ന പുസ്തകം കുട്ടികള്‍ക്കുള്ള ചിത്ര കഥാസമാഹാരമാണ്. ഇസ്‌ലാമിക പാഠങ്ങളിലേക്ക് കൊച്ചു കുട്ടികളെ ആകര്‍ഷിക്കാന്‍ പാകത്തിലാണ് കെട്ടും മട്ടും. ഹിന്ദുവില്‍ പത്രപ്രവര്‍ത്തകനായിരുന്നു ഗ്രന്ഥകാരന്‍. ചില പഴയ മലയാളം നോവലുകള്‍ ഞാന്‍ വായിച്ചത് ഇക്കൊല്ലമാണ്. ഫസീലാ മെഹറിന്റെ ഖാനിത്താത്തും കൊറോണക്കാലത്ത് വായിച്ചു. സ്ത്രീ പരിപ്രേക്ഷ്യത്തിലൂടെ ഇസ്‌ലാമിനെ നോക്കിക്കാണുന്ന നോവലാണിത്. രചനയിലെ ലാളിത്യം എടുത്തു പറയേണ്ട മേന്മയാണ്. ഇന്ത്യ ഗാന്ധിക്കു ശേഷം എന്ന രാമചന്ദ്ര ഗുഹയുടെ ബൃഹദ്ഗ്രന്ഥമാണ് എന്റെ അറിവുകള്‍ വര്‍ധിപ്പിച്ച മറ്റൊരു കൃതി. പുതുവത്സര സമ്മാനമായി ലഭിച്ചതായിരുന്നു ആയിരത്തോളം പേജുള്ള ഈ കൃതി. പക്ഷേ വായിച്ചുതീര്‍ക്കാന്‍ അധികം സമയം വേണ്ടിവന്നില്ല. തര്‍ജമയുടെ മേന്മയും നിരീക്ഷണത്തിലെ മൗലികതയുമാവാം കാരണം. മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍ എന്ന എന്‍.പി ചെക്കുട്ടിയുടെ കൃതിയാണ് മറ്റൊരു ശ്രദ്ധേയമായ പുസ്തകം. കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്കിനെ പാര്‍ട്ടിയുടെ സാധ്യതകളുടെയും പരിമിതികളുടെയും പശ്ചാത്തലത്തില്‍ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന മികച്ച രചനയാണിത്. വേറെയും കുറേ പുസ്തകങ്ങളിലൂടെ ഇക്കൊല്ലം കടന്നുപോയി. വായന എന്ന അനുഭവത്തെ ദീപ്തമാക്കുകയും ഓര്‍മയില്‍ മായാതെ കിടക്കുകയും ചെയ്യുന്ന ചില പുസ്തകങ്ങളെപ്പറ്റി പറഞ്ഞു എന്നു മാത്രം. നിങ്ങളുടെ ഇഷ്ടങ്ങളില്‍ ഈ കൃതികള്‍ ഉണ്ടായില്ല എന്ന് വരാം. അതു സാരമാക്കേണ്ട, വായനക്കാര്‍ക്ക് പലതാണല്ലോ ഇഷ്ടാനിഷ്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."