HOME
DETAILS
MAL
90 ശതമാനം സര്‍വിസുകളും പുനഃസ്ഥാപിച്ചു
backup
January 01 2021 | 20:01 PM
തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ സര്‍വിസുകള്‍ ഭൂരിഭാഗവും പുനഃസ്ഥാപിച്ച് കെ.എസ്.ആര്.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സര്‍വിസുകള്‍ ഇനി ക്രമീകരിക്കുക.
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ കെ.എസ്.ആര്.ടി.സി സര്‍വിസുകളാണ് ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നത്. കൊവിഡിന് മുമ്പ് 4700 സര്‍വിസുകള്‍ വരെ പ്രതിദിനം കെ.എസ്.ആര്.ടി.സി നടത്തിയിരുന്നു. പുതുവര്‍ഷത്തില്‍ 3500ന് മുകളില്‍ ഷെഡ്യൂളുകള്‍ അയക്കാനായതായി അധികൃതര്‍ പറഞ്ഞു. കെ.എസ്.ആര്.ടി.സി ബസുകള്‍ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്.
കൊവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോര്പ്പറേഷന് ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാര്‍ തീരെ കുറവുള്ള പ്രദേശങ്ങളില്‍ സര്‍വിസുകള്‍ അയച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."