HOME
DETAILS
MAL
പൗരാവകാശത്തിനായി ജനകീയ പോരാട്ടം ശക്തമാക്കണം: ഡോ. കെ.എസ് മനോജ്
backup
January 01 2021 | 20:01 PM
ആലപ്പുഴ: പൗരാവകാശത്തിനായി ജനകീയ പോരാട്ടം ശക്തമാക്കണമെന്നും അവകാശ നിഷേധത്തിന്റെ ആദ്യപടിയാണ് ഭരണകൂടം പൗരത്വം നിഷേധിക്കുന്നതെന്നും മുന്‍ എം.പി ഡോ. കെ.എസ് മനോജ്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശ സംരക്ഷണ പോരാട്ടങ്ങളെ സ്‌പോണ്‍സേര്‍ഡ് സമരങ്ങളായി ചാപ്പ കുത്തി അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ആര്‍.സിക്കെതിരേയുള്ള സമരം മുതല്‍ നിലവിലെ കര്‍ഷക സമരം വരെ ഇത്തരത്തിലാണ് സര്‍ക്കാര്‍ നേരിടുന്നത്. പൗരത്വമെന്നത് മനുഷ്യന്റെ അസ്തിത്വമാണ്. അസ്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് തുടക്കമാവണം മുന്നേറ്റ യാത്ര. ജനിച്ച മണ്ണില്‍ ജീവിച്ച് മരിക്കാന്‍ ഓരോ മനുഷ്യനും അവകാശമുണ്ട്. കൊവിഡ് ഭീതിയുടെ മറവില്‍ മാത്രമാണ് നിയമം നടപ്പിലാകാത്തത്. പൗരത്വ ഭേദഗതിയടക്കം പൗരാവകാശം ഹനിക്കുന്ന നിയമങ്ങള്‍ക്കെതിരേ ജനകീയ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശിഹാബുദ്ധീന്‍ അസ്‌ലമി അധ്യക്ഷനായി.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, എ.എം നസീര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, സി.ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, സുലൈമാന്‍ ഉഗ്രപുരം, സയ്യിദ് അബ്ദുല്ലാഹ് തങ്ങള്‍ ദാരിമി, ഹബീബ് വരവൂര്‍, മുബാറക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ശാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, മുജ്തബ ഫൈസി, ശമീര്‍ മാസ്റ്റര്‍, വി.ജെ നാസറുദ്ദീന്‍ സംസാരിച്ചു.
പടം- എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയുടെ ഭാഗമായി ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം മുന്‍ എം.പി ഡോ. കെ.എസ് മനോജ് ഉല്‍ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."