HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയിലെ ഹിതപരിശോധന: മൂന്നു സംഘടനകള്‍ക്ക് അംഗീകാരം
backup
January 01 2021 | 20:01 PM
തിരുവനന്തപുരം/ കൊച്ചി: കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയില്‍ മൂന്നു സംഘടനകള്‍ക്ക് അംഗീകാരം. സി.ഐ.ടി.യു, ടി.ഡി.എഫ്, ബി.എം.എസ് എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സി.ഐ.ടി.യു) 35. 24 ശതമാനം വോട്ടുകള്‍ നേടി ഒന്നാമതെത്തി. ആകെ സാധുവായ 26,837 വോട്ടുകളില്‍ സി.ഐ.ടി.യുവിന് 9,457 വോട്ടുകള്‍ ലഭിച്ചു. ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) 23. 37 ശതമാനം വോട്ടുകള്‍ (6,271) നേടി. കെ.എസ്.ടി എംപ്ലോയീസ് സംഘിന് (ബി.എം.എസ്) 18.21 ശതമാനം (4,888) വോട്ടുകളും ലഭിച്ചു. കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ എ.ഐ.ടി.യു സി 9.64, കെ.എസ്.ആര്‍.ടി.സി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 2.74 , കെ.എസ്.ആര്‍.ടി.സി എംപ്ലോയീസ് ഫ്രണ്ട് യൂനിയന്‍ 1.24, കെ.എസ്.ആര്‍.ടി.ഇ വെല്‍ഫെയര്‍ അസോസിയേഷന്‍ 9.03 ശതമാനം വോട്ടുകളും നേടി. 134 വോട്ടുകള്‍ അസാധുവായി. ആകെ ഏഴു സംഘടനകളാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്.
സ്റ്റേറ്റ് റിട്ടേണിങ് ഓഫിസര്‍ കൂടിയായ റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഡി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഹിതപരിശോധന പൂര്‍ത്തിയാക്കിയത്. കെ.എസ്.ആര്‍.ടി.സിയിലെ സ്ഥിരം ജീവനക്കാരായ 27,471 തൊഴിലാളികളായിരുന്നു സമ്മതിദായകര്‍. സ്ഥംസ്ഥാനത്താകെ 100 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരുന്നത്.
തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടിന്റെ 15 ശതമാനമെങ്കിലും ലഭിക്കുന്ന സംഘടനകള്‍ക്കാണ് അംഗീകാരം ലഭിക്കുന്നത്. മുന്‍പ് സി.ഐ.ടി.യുവിനും ടി.ഡി.എഫിനും മാത്രമാണ് അംഗീകാരമുണ്ടായിരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇനി അംഗീകൃത യൂനിയന്‍ പ്രതിനിധികളുമായാണ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുക. 51 ശതമാനമോ അതില്‍ കൂടുതലോ വോട്ട് ലഭിക്കുന്ന സംഘടനയെ സോള്‍ ബാര്‍ഗെയ്‌നിങ് ഏജന്റായി പരിഗണിക്കും. മൂന്നു വര്‍ഷം കൂടുമ്പോഴാണ് ഹിതപരിശോധന നടത്തുന്നത്. 2016ലാണ് അവസാനമായി നടത്തിയത്. 2016ല്‍ സി.ഐ.ടി.യുവിന് 48.52 ശതമാനവും ടി.ഡി.എഫിന് 27.01 ശതമാനവും ബി.എം.എസിന് എട്ടു ശതമാനവും വോട്ടുകളാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."