ബില്ലടയ്ക്കാത്താവരുടെ ഫ്യൂസ് ഊരാനൊരുങ്ങി കെ.എസ്.ഇ.ബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ബില്ലില്‍ കുടിശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെ.എസ്.ഇ.ബി.
ലോക്ക്ഡൗണ്‍ കാലത്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരേയാണ് നടപടി വരുന്നത്. ഡിസംബര്‍ 31ന് മുമ്പ് കുടിശിക തീര്‍ക്കാന്‍ എല്ലാവര്‍ക്കും കെ.എസ്.ഇ.ബി നോട്ടിസ് നല്‍കിയിരുന്നു. കുടിശിക അടച്ചുതീര്‍ക്കുന്ന കാര്യത്തില്‍ ചിലര്‍ കെ.എസ്.ഇ.ബിയോട് സാവകാശം തേടിയിരുന്നു. ചിലരാകട്ടെ പണമടയ്ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. ഇവരുടെ അപേക്ഷ പരിഗണിച്ച ബോര്‍ഡ് മൂന്നോ നാലോ ഇന്‍സ്റ്റാള്‍മെന്റുകളായി തുക അടയ്ക്കാന്‍ അനുമതി നല്‍കി. എന്നാല്‍ നോട്ടിസ് പൂര്‍ണമായും അവഗണിച്ചവര്‍ക്കെതിരേയാണ് ഇപ്പോഴത്തെ നടപടി.
കൊവിഡ് ഇളവുകള്‍ ദുരുപയോഗം ചെയ്ത് ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരേയാണ് നീക്കം. ആദ്യം പിടികൂടാന്‍ നിശ്ചയിച്ചിട്ടുളളത് വന്‍കിടക്കാരെയാണ്. സിനിമാ ശാലകള്‍, കമ്മ്യൂനിറ്റി ഹാളുകള്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവര്‍ കുടിശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 700 കോടിയോളം ബോര്‍ഡിന് ലഭിക്കാനുണ്ടെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."