ടിബറ്റന്‍ യുദ്ധകാലത്ത് ദലൈലാമയെ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച അവസാന സൈനികനും വിടവാങ്ങി
ധര്‍മശാല: 1959ലെ ടിബറ്റന്‍ യുദ്ധകാലത്ത് ദലൈലാമയെ ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച അവസാന ഇന്ത്യന്‍ സൈനികനും വിടവാങ്ങി. ചൈനീസ് പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് സൈനിക വേഷത്തില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത ദലൈലാമയെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച സംഘത്തിലെ അവസാന സൈനികന് നരേന് ചന്ദ്രദാസ് ആണ് വിടവാങ്ങിയത്. 85 വയസായിരുന്നു. അസമിലെ വീട്ടില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഹിമാലയത്തിലൂടെയുള്ള 13 ദിവസത്തെ ക്ലേശകരമായ യാത്രയ്ക്കു ശേഷം 1959 മാര്‍ച്ച് 31നാണ് ദലൈലാമ അരുണാചല്‍ പ്രദേശിലെ ലുംലയിലെത്തുന്നത്. ഈ യാത്രയില്‍ അദ്ദേഹത്തെ സഹായിച്ചത് ചന്ദ്രദാസ് അടക്കമുള്ള അസം റൈഫിളിലെ പട്ടാളക്കാരായിരുന്നു. ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നത്. മഞ്ഞും മലയും താണ്ടി ദലൈലാമയെ അനുഗമിച്ചിരുന്ന ആ നാളുകളില്‍ അദ്ദേഹത്തിനോട് സംസാരിക്കാന്‍ പോലും തങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ലെന്ന് ചന്ദ്രദാസ് പിന്നീട് ഓര്‍ത്തെടുത്തിരുന്നു. 2017ലാണ് ഇരുവരും അവസാനമായി കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."