HOME
DETAILS
MAL
ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ല; അന്വേഷണം പൂര്‍ത്തിയായി: റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുശേഷം
backup
January 01 2022 | 05:01 AM
ന്യുഡല്‍ഹി: കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ചാണ് എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അപകടം മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."