എന്‍സിപി എല്‍.ഡി.എഫ് വിടേണ്ട സാഹചര്യമില്ല; വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് എ കെ ശശീന്ദ്രന്
കോഴിക്കോട്: പാലാ സീറ്റ് ജോസ് കെ മാണിക്ക് നല്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍സിപി എല്‍.ഡി.എഫ് വിടുന്നെന്ന തരത്തിലുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമില്ല.മുന്നണി മാറ്റം ആലോചിച്ചിട്ടില്ല,എല്‍.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും എന്‍സിപി ചെയ്യില്ല,പാലാ സീറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നത് അനവസരത്തിലാണെന്നും എ.കെ ശശീന്ദ്രന് കൂട്ടിചേര്‍ത്തു.എന്‍.സി.പി എല്‍.ഡി.എഫ് വിടാന്‍ ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാനാധ്യക്ഷന്‍ ടി പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
എന്‍.സി.പി ഇടതുമുന്നണി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാണി സി കാപ്പനുമായി ബന്ധപ്പെട്ട ആളുകള്‍ യു.ഡി.എഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്.
പാലായില്‍ മാണി സി കാപ്പന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായേക്കുമെന്നും നിയമസഭാ സമ്മേളനത്തിന് ശേഷം മുന്നണി മാറ്റം എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തന്നെ പ്രഖ്യാപിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."