രാഷ്ട്രീയമായ മുഖ്യമന്ത്രിയുടെ മറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസില്‍ പറഞ്ഞാല്‍ മതി; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മുഖ്യമന്ത്രിയെ ആദരണീയന്‍ എന്നു വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുതെന്ന് സഭാ മാധ്യമവിഭാഗം തലവന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.
കേരളത്തില്‍ നടത്തുന്നത് മതവര്‍ഗീയതയെക്കാള്‍ ഭീകരമായ ഫാസിസമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെത് ഭരണകൂട ഫാസിസമാണ്. പിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നതെന്നും ആ ബഹുമാനം കിട്ടണമെങ്കില്‍ അത്തരത്തില്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയമായ മുഖ്യമന്ത്രിയുടെ മറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസില്‍ പറഞ്ഞാല്‍ മതി. സഭകളോട് മാന്യമായി ഇടപെട്ടാല്‍ മുഖ്യമന്ത്രിക്ക് നല്ലതാണെന്നും മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുതയെന്നും മെത്രാപ്പൊലിത്ത ചോദിച്ചു. മലപ്പുറത്ത് ഓര്‍ത്തഡോക്‌സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ ഉത്തരം സഭയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. തനിക്ക് തോന്നുംപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ നടക്കില്ലെന്നും നുണകള്‍ പറയുകയും വൈദിക കുപ്പായത്തെ ചോദ്യം ചെയ്യുകയും ചെയ്ത തെറ്റ് മുഖ്യമന്ത്രി തിരുത്തുന്നതായിരിക്കും നല്ലതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു.
കോടതികള്‍ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാന്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്നും നിയമം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പള്ളി ഒഴിപ്പിക്കലെന്നും അത് സര്‍ക്കാര്‍ ദാക്ഷിണ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."