'നിയന്ത്രണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്'; സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി പൊലിസിന് വിമര്‍ശനം
പാലക്കാട്: സി.പി.എം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പൊലിസിന് രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികള്‍ വിമര്‍ശനമുയര്‍ത്തിയത്. സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് പൊലിസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പറയുന്നത്.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പൊലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മുന്‍ എം.എല്‍.എയും കെ.ടി.ഡി.സി ചെയര്‍മാനുമായ പി.കെ.ശശിക്കുമെതിരേയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സാധാരണ മറ്റ് നേതാക്കന്മാര്ക്ക് ഇല്ലാത്ത പരിഗണനയാണ് പി.കെ ശശിക്ക് ലഭിച്ചതെന്നായിരുന്നു സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
പാര്‍ട്ടിയിലെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട ശശിയെ വേഗത്തില്‍ തിരിച്ചെടുത്തതും ചര്‍ച്ചയായി. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് ശശിക്കെതിരെ വിമര്‍ശനമുന്നയിച്ചത്.
ഒറ്റപ്പാലത്തെ സഹകരണ ബാങ്ക് അഴിമതിയില്‍ കൂടുതല്‍ നടപടിയില്ലെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
സംസ്ഥാന കമ്മറ്റി അംഗം എന്‍.എന്‍ കൃഷ്ണദാസിനെതിരെയും വിമര്‍ശനമുയര്‍ന്നു. ചില നേതാക്കള്‍ ചിലരെ തോഴന്‍മാരാക്കി കൊണ്ടുനടക്കുന്നു. ഇത് പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."