യമനിൽ വിവാഹ ചടങ്ങിലേക്ക് മിസൈൽ പതിച്ച് അഞ്ച് യുവതികൾ കൊല്ലപ്പെട്ടു
ഹുദൈദ (യമൻ): യമനിൽ വിവാഹ ഹാളിലേക്ക് പതിച്ച മിസൈൽ ആക്രമണത്തിൽ അഞ്ച് യുവതികൾ കൊല്ലപ്പെട്ടു. ന്യൂ ഇയർ ദിനത്തിൽ ചെങ്കടൽ തീര പ്രദേശമായ ഹുദൈദയിലാണ് സംഭവം. സ്‌ഫോടനത്തിനു പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇരു കൂട്ടരും പരസ്‌പരം ആരോപിക്കുകയാണ്. യമനിലെ ഐക്യ സർക്കാരും ഇറാൻ അനുകൂല ഹൂതി ശീഈകളുമാണ് ആക്രമണത്തിന്റെ ഉത്തരാവാദിത്വം പരസ്‌പരം ആരോപിക്കുന്നത്. വിവാഹ ഹാളിൽ നടന്നാ ആക്രമണത്തിന് പിന്നിൽ ഹൂതികളാണെന്നു ഐക്യരാഷ്‌ട്ര സഭ യമൻ ഐക്യ സർക്കാർ പ്രതിനിധി ജനറൽ സാദിഖ് ദൗഇദ് പറഞ്ഞു. ഹൂതികൾ സിവിലിയന്മാർക്കെതിരെ നടത്തിയ ക്രൂരമായ കുറ്റമാണിതെന്നും ആക്രമണത്തിൽ ഏഴു പേർക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ആക്രമണകാരികൾ ഒരിക്കലും തങ്ങളാണ് പിന്നിലെന്ന് സമ്മതിക്കില്ലെന്ന് ഐക്യ സർക്കാറിനെ ലക്ഷ്യമാക്കി ഹുദൈദയിലെ ഹൂറി ഗവർണർ മുഹമ്മദ് അയാഷെയും തിരിച്ചടിച്ചു.
റിയാദ് കരാർ പ്രകാരം അധികാരത്തിൽ വന്ന ഐക്യ സർക്കാർ പ്രതിനിധികൾ റിയാദിൽ നിന്ന് ഏദൻ വിമാനത്താവളത്തിലിറങ്ങിയത് പിന്നാലെ 26 പേർ കൊല്ലപ്പെട്ട ഉഗ്ര സ്ഫോടനം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് പുതിയ ആക്രമണം. അതേസമയം, യമനിലെ പ്രധാന തുറമുഖമായ ഹുദൈദ തുറമുഖം ഉൾപ്പെടുന്ന ഹുദൈദ നഗരം ഇപ്പോഴും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇത് ഈ തുറമുഖം വഴിയാണ്ഹൂഥികൾക്ക് പുറത്ത് നിന്നും ആയുധങ്ങൾ ലഭിക്കുന്നതെന്നാണ് അറബ് സഖ്യ സേനയുടെ കണ്ടെത്തൽ. ഇത് തിരിച്ചു പിടിക്കാൻ അറബ് സഖ്യ സേനയുടെ സഹായത്തോടെ സർക്കാർ നടപടികൾ കൈകൊണ്ടെങ്കിലും ഇപ്പോഴും പൂർണ്ണ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."