ചിങ്ങത്തെ വരവേറ്റ് കര്‍ഷക ദിനാചരണം
മലപ്പുറം: നഗരസഭ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാചരണം നടത്തി. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി. പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളന്‍ സമീര്‍ ബാബു ബാങ്ക് വക ഉപഹാരങ്ങള്‍ നല്‍കി. വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പ്രതിപക്ഷ നേതാവ്, കൗണ്‍സിലര്‍മാര്‍, മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, റോസിലി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
മലപ്പുറം മണ്ണ് പര്യവേഷണ കാര്യാലയം കര്‍ഷക ദിനത്തിന്റെ ഭാഗമായി കൃഷിയേയും മണ്ണിനെയും കുറിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികളില്‍ കൃഷിയെയും മണ്ണിനേയും കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി ക്ലാസുകള്‍ നടത്തി. ക്വിസ് മത്സരത്തില്‍ സി.കെ. ജിഷാര്‍ ഫായിസ് (പി.എം.എസ്.എച്ച്.എസ്. എളംകൂര്‍) ഒന്നാം സ്ഥാനവും കെ. ഹസനുല്‍ ബന്ന (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി) രണ്ടാം സ്ഥാനവും അജിന്‍. സി. സെബാസ്റ്റ്യന്‍ (വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂര്‍) മൂന്നാം സ്ഥാനുവം നേടി. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി.
മക്കരപ്പറമ്പ് കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റേയും ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം മങ്കട എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മികച്ച കര്‍ഷകരെ പൊന്നാടയും മൊമെന്റോയും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹബീബ കരുവള്ളി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സെലീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ലത, മെമ്പര്‍മാര്‍, എ.ഡി.സി മെമ്പര്‍മാര്‍, പാടശേഖരസമിതി സെക്രട്ടറിമാര്‍, ബാങ്ക് പ്രതിനിധികള്‍, കൃഷി ഓഫീസര്‍ കെ. റജീന, ഡി.റ്റി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, കൃഷി അസിസ്റ്റന്റ് പി. ജിജേഷ് സംസാരിച്ചു.
കിഴിശ്ശേരി: കുഴിമണ്ണ പഞ്ചായത്ത് കൃഷിഭവന്‍ കര്‍ഷക ദിനം ആചരിച്ചു. പി.കെ ബഷീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു അധ്യക്ഷനായി. മികച്ച കര്‍ഷകര്‍ക്കുള്ള ഉപഹാരങ്ങള്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പറമ്പന്‍ ലക്ഷ്മി നിര്‍വഹിച്ചു. ഫല വൃക്ഷ തൈ വിതരണോദ്ഘാടനം വി.പി ജമാലുദ്ദീന്‍ (കൃഷി അസി.ഡയറക്ടര്‍ മഞ്ചേരി) നിര്‍വഹിച്ചു. എസ് നാഗേശ്വരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മെഹറുന്നീസ, പി കെ കുട്ടിരായീന്‍, പുളിക്കല്‍ മുഹമ്മദ്, വി.കെ മമ്മുണ്ണി, അബൂബക്കര്‍ സിദ്ദീഖ്, പി.കെ പുലവന്‍, ബാബു മാങ്കാവ്, പി.ടി രാമദാസ്, എം.സി സുലൈമാന്‍, പി.ടി വേലുക്കുട്ടി മാസ്റ്റര്‍, ഇ.എം ഇസ്മായീല്‍, പ്രദീപ് രാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."