'അമിത്ഷായെ അപമാനിച്ചു': മുംബൈയിലെ സ്റ്റാന്‍ഡപ്പ് കൊമേഡിയനെ ഇന്‍ഡോറില്‍ അറസ്റ്റ് ചെയ്തു.
ഭോപ്പാല്‍: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ അപമാനിച്ചെന്ന ആരോപണത്തില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡപ്പ് കൊമേഡിയനെ മധ്യപ്രദേശില്‍ അറസ്റ്റില്‍ ചെയ്തു. ഇന്‍ഡോറിലായിരുന്നു പരിപാടി. മുനവ്വര്‍ ഫാറൂഖിയെന്ന കൊമേഡിയനെയും നാലു സംഘാടകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരിപാടി നടക്കുന്നുണ്ടെന്നറിഞ്ഞ് 'നിരീക്ഷിക്കാന്‍' സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിനിധികളും എത്തിയിരുന്നു. പരിപാടിയില്‍ അമിത്ഷായ്ക്കു പുറമെ, ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്‍ഡോര്‍ സ്വദേശികളായ പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന്‍ യാദവ്, എഡ്വിന്‍ ആന്റണി എന്നിവരാണ് അറസ്റ്റിലായ സംഘാടകര്‍.
മതവികാരം വ്രണപ്പെടുത്തല്‍, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, അനുമതിയില്ലാതെ പരിപാടി സംഘടിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഹിന്ദു രക്ഷ് സാംഘതന്‍ കണ്‍വീനറും ബി.ജെ.പി എം.എല്‍.എ മാലിനി ഗൗറിന്റെ മകനുമായ ഏകലവ്യ ഗൗറിന്റെ പരാതിയിലാണ് മധ്യപ്രദേശ് പൊലിസിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."