സഊദിയിലേക്കുള്ള വിമാന സർവ്വീസ് പുനഃസ്ഥാപിച്ചു
റിയാദ്: സഊദിയിലേക്കുള്ള വിമാന സർവ്വീസ് പുനഃസ്ഥാപിച്ചു സഊദി ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് (ഞായർ) രാവിലെ പതിനൊന്ന് മണി മുതൽ രാജ്യത്തേക്ക് വ്യോമ, കടൽ, റോഡ് മാർഗമുള്ള പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, വകഭേദം സംഭവിച്ച മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സഊദി അറേബ്യയിലേക്ക് പ്രവേശനത്തിന് ഏതാനും നിബന്ധനകൾ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുണ്ട്.
#عاجل
— واس العام (@SPAregions) January 2, 2021
مصدر مسؤول في #وزارة_الداخلية: انتهاء العمل بالإجراءات الاحترازية فيما يخص تعليق جميع الرحلات الجوية الدولية والدخول إلى المملكة عبر المنافذ البرية والبحرية اعتباراً من الساعة 11 صباحاً يوم غد الأحد وفق ضوابط محددة .#واس_عام pic.twitter.com/kyDQfTF9Pf
സൗത്ത് ആഫ്രിക്ക, ബ്രിട്ടൻ അടക്കം ജനിതക മാറ്റം വന്ന വൈറസ് വ്യാപകമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ സഊദിയിൽ പ്രവേശിക്കുന്നതിന്റെ മുമ്പ് പതിനാല് ദിവസത്തിനുള്ളിൽ പ്രസ്‌തുത രാജ്യത്ത് സന്ദർശനം നടത്താൻ പാടില്ല, പതിനാല് ദിവസം പ്രസ്‌തുത രാജ്യത്തിന് പുറത്ത് താമസിച്ച ശേഷം പിസിആർ ടെസ്‌റ്റ് നടത്തണമെന്നും നിർദേശമുണ്ട്.
ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിച്ച രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ രാജ്യത്തെത്തിയ ശേഷം പ്രത്യേക നിരീക്ഷണത്തിൽ പതിനാല് ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്ന നിർദേശവുമുണ്ട്. മാത്രമല്ല, രാജ്യത്തെത്തിയ ശേഷം ഇവർ 48 മണിക്കൂറിനുള്ളിൽ ആദ്യ പിസിആർ ടെസ്‌റ്റും ക്വറന്റൈൻ പതിമൂന്നാം പിന്നിടുമ്പോൾ ദിവസം മറ്റൊരു പിസിആർ ടെസ്‌റ്റിനും വിധേയരാകുകയും വേണം.
മറ്റുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവർ നേരത്തെ ഉണ്ടായിരുന്നത് പോലെ ഏഴു ദിവസം ക്വാറന്റൈനിൽ കഴിയുകയോ അല്ലെങ്കിൽ മൂന്ന് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്തുകയോ വേണം.
കൊറോണ പുതിയ രൂപത്തിൽ ബ്രിട്ടനിൽ കണ്ടെത്തുകയും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതിനിടെ മുൻകരുതൽ ഭാഗമായി ഇക്കഴിഞ്ഞ ഡിസംബർ 21 നാണ് സഊദി അറേബ്യ ഒരാഴ്ചക്കാലത്തേക്ക് പൂർണ്ണ യാത്രാവിലക്കേർപ്പെടുത്തിയത്. പിന്നീട് ഒരാഴ്ച കൂടി ഇത് നീട്ടിയിരുന്നു. ഇതാണ് ഇന്ന് മുതൽ പുനഃരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."