ഗ്രന്ഥശാലകള്‍ക്ക് പുതുജീവന്‍ പകര്‍ന്ന് അക്ഷരസ്മൃതി
എടവണ്ണ: ഗ്രന്ഥശാലകള്‍ക്കു പുതുജീവന്‍ പകര്‍ന്ന് അക്ഷരസ്മൃതി. കല്ലിടുമ്പ് വോയ്‌സ് ലൈബ്രറി സംഘടിപ്പിച്ച അക്ഷരസ്മൃതിയാണ് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്ക് ഉണര്‍വ് പകര്‍ന്നത്. എടവണ്ണ പഞ്ചായത്തിലെ ആദ്യകാല ലൈബ്രറി പ്രവര്‍ത്തകരും ഇപ്പോഴത്തെ ലൈബ്രറി പ്രവര്‍ത്തകരുമാണ് സ്വാതന്ത്ര്യദിനത്തില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കിട്ടത്. അമ്പതുകളുടെ തുടക്കത്തില്‍ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനായി അനുഭവിച്ച പ്രയാസങ്ങളും സമൂഹത്തിന് നല്‍കിയ സേവനങ്ങളും ആദ്യകാല പ്രവര്‍ത്തകര്‍ വിശദീകരിച്ചതു പുതിയ തലമുറക്കു വിലപ്പെട്ട പാഠങ്ങളായി. പുതിയ കാലത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍ ഗ്രന്ഥശാലകളെ സജീവമായി നിലനിര്‍ത്തണമെന്ന ആഹ്വാനത്തോടെയാണ് അക്ഷര സ്മൃതി സമാപിച്ചത്.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസി: ഡോ: കെ.കെ ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വോയ്‌സ് ലൈബ്രറി പ്രസി: വി.പി അഹമ്മദ് കുട്ടി അധ്യക്ഷനായി. സ്റ്റേറ്റ് കൗണ്‍സിലര്‍ കെ.പി മധു, ജില്ലാ കൗണ്‍സിലര്‍ പി.വി കോയ എന്നിവര്‍ സംസാരിച്ചു. പി. അബ്ദുള്ളക്കുട്ടി, വി.പി റമീസ് അഹമ്മദ്, വിവിധ ലൈബ്രറി പ്രതിനിധികളായ സി.എസ്.എ ജബ്ബാര്‍, വി.പി.ഫിറോസ്, സി.പി.ശ്രീധരന്‍, ടി.പി.ബാലകൃഷണന്‍, പി.ദേവദാസ്, സി.മഹബൂബ്, കെ.എം.എ.റഹ്മാന്‍, പി.മുഹമ്മദലി, പി.എം അഷ്‌റഫ് ,എന്‍ ഉസ്മാന്‍ മദനി തുടങ്ങിയവര്‍ അനുഭവങ്ങള്‍ പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."