HOME
DETAILS

ഇസ്‌റാഈലില്‍ ഫൈസര്‍ വാക്‌സിന്‍  കുത്തിവയ്‌പ്പെടുത്ത 240 പേര്‍ക്ക് കൊവിഡ്  

  
backup
January 03 2021 | 03:01 AM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d
 
 
 
ടെല്‍അവീവ്: ഇസ്‌റാഈലില്‍ ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പെടുത്ത 240 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ചാനല്‍ 13 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 10 ലക്ഷത്തോളം പേര്‍ക്ക് ഇതിനകം ആദ്യ ഡോസ് കുത്തിവച്ചിട്ടുണ്ട്.
വാക്‌സിന്‍ കുത്തിവച്ച ശേഷം നാലുപേര്‍ മരിച്ചതായി കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്നുപേരുടെ മരണത്തിന് വാക്‌സിനുമായി ബന്ധമില്ലെന്ന് കുടുംബവും ആരോഗ്യ മന്ത്രാലയവും പറയുന്നു. നാലാമത്തെയാള്‍ ഒരു 88കാരനാണ്. ഇയാളുടെ മരണത്തിന് വാക്‌സിന്‍ കാരണമായോ എന്ന കാര്യം അധികൃതര്‍ അന്വേഷിച്ചുവരുകയാണ്. 
അതേസമയം വാക്‌സിനെടുത്ത 319 പേര്‍ക്കു ക്ഷീണവും പനിയും മോഹാലസ്യവുമുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ചു ശതമാനത്തിന് വയറിളക്കവും 293 പേര്‍ക്ക് ചെറിയ പാര്‍ശ്വഫലങ്ങളുമുണ്ടായി. 14 പേര്‍ക്ക് അലര്‍ജിയും 26 പേര്‍ക്ക് ഞരമ്പുരോഗലക്ഷണങ്ങളുമുണ്ടായി. 
ആദ്യ ഡോസ് അകത്തെത്തി ശരീരം ആന്റിബോഡി വികസിപ്പിക്കാന്‍ ദിവസങ്ങളെടുക്കുമെന്നതിനാല്‍ വാക്‌സിനെടുത്തവരും കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണമെന്നു ബോധ്യപ്പെടുത്തുന്നതാണ് വാക്‌സിന്‍ കുത്തിവയ്‌പെടുത്തവര്‍ക്ക് കൊവിഡ് ബാധിച്ച സംഭവമെന്ന് വിദഗ്ധര്‍ പറയുന്നു. 21 ദിവസത്തിനു ശേഷമാണ് രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കുക. 
ആദ്യ ഡോസ് കുത്തിവയ്‌പെടുത്ത് 8-10 ദിവസങ്ങള്‍ക്കു ശേഷമാണ് വൈറസിനെതിരായ പ്രതിരോധശേഷി ശരീരത്തിലുണ്ടാവുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. 50 ശതമാനം പ്രതിരോധശേഷിയേ അപ്പോള്‍ ആര്‍ജിക്കാനാവൂ. രണ്ടാമത്തെ ഡോസെടുത്ത് ഒരാഴ്ചയ്ക്കു ശേഷമേ വാക്‌സിന്റെ പൂര്‍ണമായ ഫലപ്രാപ്തിയുണ്ടാവൂ. അതിനാല്‍ തന്നെ ആദ്യ ഡോസെടുത്ത് ഏതാനും ദിവസത്തിനകം വൈറസ് ബാധിക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. വൈറസിന്റെ ഉപരിതലത്തിലെ പ്രോട്ടീന്‍ തിരിച്ചറിഞ്ഞ് ശരീരം ആന്റിബോഡി നിര്‍മിക്കുന്നതിന് അതിന്റെ ജനിതക കോഡിന്റെ ഒരു ഭാഗം മാത്രമാണ് വാക്‌സിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ വാക്‌സിനിലൂടെ വൈറസ് ശരീരത്തിലെത്തില്ലെന്നാണ് വിദഗ്ധാഭിപ്രായമെന്ന് ടൈംസ് ഓഫ് ഇസ്‌റാഈല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 
ലോകത്ത് അതിവേഗം കൂടുതല്‍ പേരില്‍ വാക്‌സിന്‍ കുത്തിവയ്പു നടത്തിയ രാജ്യമാണ് ഇസ്‌റാഈല്‍. ഡിസംബര്‍ 20 മുതല്‍ ഇതുവരെ ജനസംഖ്യയുടെ 10 ശതമാനത്തിന് വാക്‌സിന്‍ കുത്തിവച്ചു. 90 ലക്ഷമാണ് ഇസ്‌റാഈലിലെ ജനസംഖ്യ. രാജ്യത്ത് 4,28,510 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഇതില്‍ 3,356 പേരാണ് മരിച്ചത്. 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago