പെഗാസസ്; വിവരങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവര്‍ക്ക് പരാതിപ്പെടാം
ഡല്‍ഹി: പെഗാസസ് വഴി ഫോണ്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്നവര്‍ക്ക് പരാതിപ്പെടാം. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഏഴാം തീയതിക്ക് മുന്‍പേ പരാതി നല്‍കണം.
ഇസ്രയേല്‍ നിര്‍മിത ചാരസോഫ്റ്റ്വെയറായ പെഗാസസ് വഴി ഡാറ്റ തങ്ങളുടെ ഡാറ്റ ചോര്‍ന്നുവെന്ന് സംശയിക്കുന്ന ആര്‍ക്കും പരാതിപ്പെടാം. എന്നാല്‍ ഇവര്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ മുമ്പാകെ ഫോണ്‍ ഹാജരാക്കാന്‍ തയാറാകണമെന്നും നിര്‍ദേശമുണ്ട്.
നേരത്തെ ഇത് ഡാറ്റ ചോര്‍ന്നുവെന്ന് സംശയിക്കപ്പെടുന്ന ചിലര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ പരാതി നല്കാന് അവസരമുണ്ടായിരുന്നത്. രാഹുല്‍ഗാന്ധിയടക്കം നിരവധിപേര്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ത്തലിന് വിധേയമാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. ഇപ്പോള്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ന്നുവെന്ന് സംശയമുള്ളവര്‍ക്ക്
[email protected] എന്ന മെയില്‍ ഐഡിയില്‍ തങ്ങളുടെ പരാതി അയക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."