HOME
DETAILS
MAL
വെള്ളാപ്പള്ളി നടേശനെതിരേ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് ശ്രീനാരായണീയ സംഘടനകള്‍
backup
January 03 2021 | 03:01 AM
കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ ദുര്‍ഭരണത്തില്‍ എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍ ട്രസ്റ്റും അധഃപതനത്തിന്റെ പാരമ്യത്തിലെത്തിനില്ക്കുകയാണെന്ന് വിവിധ ശ്രീനാരായണീയ സംഘടനകള്‍. പ്രൊഫ. എം.കെ സാനുവിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ സഹോദര ധര്‍മവേദി, ശ്രീനാരായണ സേവ സംഘം, എസ്.എന്‍.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മവേദി, ശ്രീനാരായണ സാംസ്കാരിക സമിതി, എസ്.എന്‍.ഡി.പി യോഗം സമുദ്ധാരണ സമിതി എന്നീ ആറ് സംഘടനകളാണ് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക.
സാനുവിന്റെ അധ്യക്ഷതയില്‍ എറണാകുളം സഹോദര സൗധത്തില്‍ ചേര്‍ന്ന സംയുക്തയോഗത്തിലാണ് തീരുമാനം. ശ്രീനാരായണധര്‍മം സംഘടനയില്‍ അസ്തമിച്ചെന്നു നേതാക്കള്‍ പറഞ്ഞു.
അഴിമതിയും അതിക്രമവും ജനാധിപത്യവിരുദ്ധ ചെയ്തികളും സംഘടനയെ ഗ്രസിച്ചിരിക്കുകയാണ്. സവര്‍ണ സംവരണം പോലുള്ള പിന്നോക്ക ദ്രോഹ നടപടികള്‍ സര്‍ക്കാര്‍ അടിച്ചേല്പ്പിച്ചപ്പോള് യോഗനേതൃത്വം കാഴ്ചക്കാരായതായി നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എം.കെ സാനു, അഡ്വ.എന്‍.ഡി പ്രേമചന്ദ്രന്, പി.പി രാജന്, അഡ്വ.സി.കെ വിദ്യാസാഗര്‍, കെ.ടി ഗംഗാധരന്, അഡ്വ.ചന്ദ്രസേനന്, മധു പരുമല, അഞ്ചയില്‍ രഘു, കെ.സോമന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."