HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര വിഭജിത ജനതയുടെ അവകാശങ്ങള്‍ എളുപ്പം ഹനിക്കപ്പെടുന്നു: കെ.കെ ബാബുരാജ്
backup
January 03 2021 | 04:01 AM
തൊടുപുഴ: ഇന്ത്യയില്‍ ദലിതരും മുസ്‌ലിംകളുമൊക്കെ വിഭജിത ജനതയാണെന്നും അതിനാല്‍ അവരുടെ അവകാശങ്ങള്‍ എളുപ്പം ഹനിക്കപ്പെടുകയാണെന്നും സാമൂഹ്യ പ്രവര്‍ത്തകനും ദലിത് ചിന്തകനുമായ കെ.കെ ബാബുരാജ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണര്‍ വിവിധ പാര്‍ട്ടികളിലാണെങ്കില്‍ പോലും ഏകോപിതരായതിനാല്‍ അധികാര രാഷ്ട്രീയത്തില്‍ അവര്‍ സ്ഥിരം സാന്നിധ്യമാണ്. നാളുകള്‍ക്ക് മുമ്പേ മുസ്‌ലിംകളടക്കമുള്ളവരെ അപരവത്കരിക്കാനും അപരിഷ്‌കൃതരായി കാണിക്കാനുമുള്ള ശ്രമങ്ങള്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്നുണ്ട്.
ദലിതര്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലടക്കം സംവരണമുള്ളതിനാല്‍ അവര്‍ക്ക് പാര്‍ലമെന്റിലടക്കം പ്രാതിനിധ്യമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ഏറെയുള്ള പല സംസ്ഥാനങ്ങളില്‍നിന്നും അവര്‍ക്കിപ്പോള്‍ എം.പിമാരില്ല. നിലവിലുള്ള സംവരണം നിഷേധിക്കുകയും സാമ്പത്തിക സംവരണം വഴി അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയുമാണ്. ഈ ഘട്ടത്തില്‍ വിപുലമായ ബഹുജന മുന്നേറ്റങ്ങളിലൂടെ അവകാശങ്ങള്‍ വീണ്ടെടുക്കണമെന്ന് ബാബുരാജ് ആവശ്യപ്പെട്ടു. മുഹമ്മദ് ഹനീഫ് കാശിഫി അധ്യക്ഷത വഹിച്ചു.
വിവി കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ബശീര്‍ ഫൈസി ദേശമംഗലം, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സുല്‍ഫുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രുസി, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, കുന്നം ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ കബീര്‍ റഷാദി, പി.എച്ച് ഷാജഹാന്‍ മൗലവി, കെ.എസ് സിയാദ്, ശിഹാബുദ്ദീന്‍ വാഫി, ഹസന്‍ മുരിക്കുംതൊട്ടി, ഒ.പി.എം അശ്‌റഫ് ,ടി.പി സുബൈര്‍ മാസ്റ്റര്‍ ,സി.ടി ജലീല്‍ മാസ്റ്റര്‍, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ. ജാബിര്‍ ഹുദവി, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, സഹല്‍ ഇടുക്കി, മുഹമ്മദ് റാസി ബാഖവി, അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ, മുഹമ്മദ് റഹ്മാനി തരുവണ, സുലൈമാന്‍ ഉഗ്രപുരം, മുബാറക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, ശമീര്‍ മാസ്റ്റര്‍, കെ.എം.എ ശുക്കൂര്‍, നൗഫല്‍ കൗസരി, ശഹീര്‍ മൗലവി, പി.എസ് സുബൈര്‍, അബ്ദുറഹ്മാന്‍ പുഴക്കര, അബ്ദുല്‍ ജലീല്‍ ഫൈസി, ടി.കെ അബ്ദുല്‍ കബീര്‍, എം.എ കരീം എന്നിവര്‍ പങ്കെടുത്തു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍
അടിമാലി: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും വിവാദ കാര്‍ഷിക നിയമം റദ്ദാക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്രയ്ക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. വര്‍ഗീയതയും സ്വജനപക്ഷപാതവും ഇഷ്ടപ്പെടാത്ത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങള്‍ അവകാശ സംരക്ഷണത്തിനായി ഒന്നിച്ചിറങ്ങണം. കാര്‍ഷിക രംഗത്ത് കുത്തകകളെ സഹായിക്കുന്ന നിയമം റദ്ദാക്കണം. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും തങ്ങള്‍ അവശ്യപ്പെട്ടു. സമ്മേളനം അബ്ദുള്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എം.എം അശ്‌റഫ് ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസലാം മുസല്യാര്‍ പെരിങ്ങാട്ട് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."