HOME
DETAILS
MAL
വാക്‌സിന്‍ സൗജന്യം ; ആദ്യം നല്‍കുക മൂന്ന് കോടി ജനങ്ങള്‍ക്ക്
backup
January 03 2021 | 04:01 AM
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ രാജ്യമെമ്പാടും സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ഡല്‍ഹിയില്‍ വാക്‌സിന്‍ ഡ്രൈ റണ്‍ കേന്ദ്രം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമാണെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഡല്‍ഹിയില്‍ മാത്രമല്ല രാജ്യമെമ്പാടും വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ മറുപടി നല്‍കുകയായിരുന്നു.
മുന്‍ഗണന വിഭാഗത്തില്‍ പെടുന്ന മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇതില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോടി പേര്‍ക്കും കൊവിഡ് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കോടി പേര്‍ക്കും ആദ്യഘട്ടത്തില്‍ത്തന്നെ വാക്‌സിന്‍ നല്‍കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ബാക്കി 27 കോടി ജനങ്ങള്‍ക്ക് എപ്പോള്‍ വാക്‌സിന്‍ നല്‍കണമെന്ന കാര്യത്തില്‍ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ള കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും പുറമേ പൊലിസ്, ഹോം ഗാര്‍ഡ്, മറ്റു സേനാവിഭാഗങ്ങള്‍, 50 വയസിനു മുകളിലുള്ളവര്‍, 50 വയസിനു താഴെയുള്ള മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരാണ് 30 കോടി വരുന്ന മുന്‍ഗണന ലിസ്റ്റിലുള്ളത്.
രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനെക്കുറിച്ച് ഒരുവിധത്തിലുള്ള തെറ്റിദ്ധാരണയുടെയും ആവശ്യമില്ലെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അതിനിടെ, രാജ്യത്ത് രണ്ടാംഘട്ട വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ (ഡ്രൈ റണ്‍) നടന്നു. ആദ്യ ഘട്ടത്തില്‍ അസം, ആന്ധ്ര, പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ ഡിസംബര്‍ 28, 29 തീയതികളിലായി ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ആദ്യം തയാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചാണ് കേരളത്തിലുള്‍പ്പെടെ രണ്ടാംഘട്ട ഡ്രൈ റണ്‍ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
കൊവാക്‌സിനും ശുപാര്‍ശ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിന് ഭാരത് ബയോടെക് തദ്ദേശീയമായി നിര്‍മിച്ച കൊവാക്‌സിന്‍ ഉപയോഗിക്കാനും ശുപാര്‍ശ.
ഇന്നലെയാണ് നാഷനല്‍ ഡ്രഗ് റെഗുലേറ്ററിന്റെ സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കൊവാക്‌സിന് അനുമതി നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് ശുപാര്‍ശ നല്‍കിയത്.
കൊവിഷീല്‍ഡിന് അനുമതി നല്‍കിയ അധികൃതര്‍ കൊവാക്‌സിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഭാരത് ബയോടെക്കില്‍ നിന്നു തേടിയിരുന്നു. ഇതു ലഭിച്ച ശേഷം വിദഗ്ധ സമിതി ചേര്‍ന്നാണ് കൊവാക്‌സിനും ശുപാര്‍ശ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."